
കീവ്: യുക്രെയിനും റഷ്യയും പരസ്പരം കര, നാവിക സംഘർഷം തുടരുന്നതിനിടെ, കരിങ്കടലിൽ വീണ്ടും ചരക്കുക്കപ്പലിന് നേരെ ആക്രമണം. രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. പലാവു പതാക വഹിക്കുന്ന എം.വി എ.ജി.എൻ റാഗ്‌നർ എന്ന കപ്പലിന് നേരെയാണ് ശനിയാഴ്ച യുക്രെയിനിലെ ഒഡേസ തുറമുഖത്ത് റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായത്. രണ്ട് ഇന്ത്യക്കാരടക്കം ആറ് ജീവനക്കാർ സുരക്ഷിതരാണ്. തുർക്കിഷ് കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് കപ്പൽ. കീവിലെ ഇന്ത്യൻ എംബസി അധികൃതർ യുക്രെയിൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവരം ശേഖരിച്ചു. അടുത്തിടെ കരിങ്കടലിൽ ചരക്കുക്കപ്പലുകൾക്ക് നേരെയുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി അഞ്ച് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു.
ജാഗ്രതാ നിർദ്ദേശം
കരിങ്കടലിലും സമീപ മേഖലയിലും പ്രവർത്തിക്കുന്നതോ, യാത്ര ചെയ്യുന്നതോ ആയ വാണിജ്യ കപ്പലുകളിലെ ഇന്ത്യൻ നാവികർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം
അടിയന്തര സഹായത്തിന്
ഇന്ത്യൻ എംബസി, റഷ്യ: +7 9652773414
യുക്രെയിൻ: +38 0933559958
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |