SignIn
Kerala Kaumudi Online
Tuesday, 11 August 2026 9.30 AM IST

കൊളംബിയ ഭൂകമ്പം; മരണസംഖ്യ 132 ആയി, 570 പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

colombia-earthquake
കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടം

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയെ വിറപ്പിച്ച ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി ഉയർന്നു. 570 പേർക്ക് പരിക്കേറ്റു. കൊളംബിയൻ നഗരമായ പെരേരയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായതെന്ന് അധികൃതർ പറഞ്ഞു. 60 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. അഞ്ച് തലസ്ഥാന നഗരികൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഭൂകമ്പത്തിൽ 86 കെട്ടിടങ്ങൾ തകർന്നുവീണു. ഏഴ് വിമാനത്താവളങ്ങളിലെ സർവീസുകൾ റദ്ദാക്കി.

1577 താമസ കെട്ടിടങ്ങൾ തകർന്നതായി കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല അറിയിച്ചു. 18 ഹെൽത്ത് സെന്ററുകൾക്കും 52 സ്‌കൂളുകൾക്കും നാശനഷ്ടങ്ങളുണ്ടായതായും പ്രസിഡന്റ് വ്യക്തമാക്കി. ഭൂകമ്പത്തെ ദേശീയ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു. 21-ാം നൂറ്റാണ്ടിൽ കൊളംബിയയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് കൊളംബിയയുടെ ജിയോളജിക്കൽ സർവീസ് അറിയിച്ചു.

പ്രാദേശിക സമയം, ഇന്നലെ രാവിലെ 7.34നാണ് (ഇന്ത്യൻ സമയം വൈകിട്ട് 6.04) റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. ചോക്കോ പ്രവിശ്യയിലെ സാൻ ഹോസെ ഡെൽ പാൽമറിന് കിഴക്ക് 5 കിലോമീറ്റർ അകലെ 107 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. തലസ്ഥാനമായ ബൊഗോട്ടയിലും അയൽ രാജ്യങ്ങളായ ഇക്വഡോറിലും വെനസ്വേലയിലും പനാമയിലും പ്രകമ്പനം അനുഭവപ്പെട്ടു. ബൊഗോട്ട, കാലി തുടങ്ങിയ നഗരങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി പുറത്തേക്കോടി. പ്രദേശത്ത് സുനാമി ഭീഷണിയില്ല.

English Summary

A powerful 7.4-magnitude earthquake in western Colombia killed 132 people and injured 570. Pereira suffered the heaviest damage, with 60 deaths. Hundreds of buildings, health centers and schools were damaged, while several airports suspended operations. The government declared a national disaster as rescue efforts continue, warning that the death toll may rise.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLOMBIA EARTHQUAKE, COLOMBIA EARTHQUAKE DEATH TOLL, EARTHQUAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360