SignIn
Kerala Kaumudi Online
Monday, 08 June 2026 5.02 PM IST

ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും വേഗം രാജ്യംവിടണം, ഇറാൻ യാത്രകളും ഒഴിവാക്കണം; മുന്നറിയിപ്പുമായി എംബസി

iran

ടെഹ്‌റാൻ: യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യംവിടാനും എക്‌സിലൂടെ പുറത്തുവിട്ട ജാഗ്രതാ നിർദേശത്തിൽ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെടാനായി ഹെൽപ്പ്‌ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.

ഇറാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള മഹ്‌ഷഹറിലെ പെട്രോക്കെമിക്കൽ സമുച്ചയത്തിന് നേരെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് അമേരിക്കൽ പ്രസിഡന്ര് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് മറികടന്ന് മദ്ധ്യ-പടിഞ്ഞാറൻ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെയടക്കം ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാൻ - ഇസ്രായേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ അടിയന്തര നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, ISRAEL IRAN WAR, INDIAN EMBASSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360