മാഡ്രിഡ് : ലോകകപ്പ് ചാമ്പ്യൻമാരായ സ്പെയിനിന്റെ യുവസൂപ്പർതാരം ലമീൻ യമാൽ അച്ഛനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 19ാം വയസിൽ തന്നെ പ്രശസ്തിയിലേക്കുയർന്ന യമാലിന്റെ പങ്കാളി 21കാരി ഇനസ് ഗാർസിയ സാന്റോസ് പങ്കുവച്ച വീഡിയോക്ക് പിന്നാലെയാണ് അഭ്യൂഹം ശക്തമായത്. ഗർഭിണിയായ മറ്റൊരു യുവതി ടിക്ടോങ്കിൽ പങ്കുവച്ച വീഡിയോ ഇനസ് ഗാർസിയ റീപോസ്റ്റ് ചെയ്യുകയായിരുന്നു.
നമ്മൾ കാരണം മിടിക്കുന്ന ഒരു ഹൃദയത്തെ ഉള്ളിൽ ചുമക്കുന്നതിനെ കുറിച്ചുള്ള അനുഭവം പങ്കുവച്ചു കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് വീഡിയോ. ഇനസും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നു എന്ന സൂചനയാണിത് എന്നാണ് ആരാധകരുടെ സംശയം. ഇനസിന്റെ പരോക്ഷ വെളിപ്പെടുത്തലാണോ യാദൃശ്ചികമായി വീഡിയോ പോസ്റ്റ് ചെയ്തതാണോ എന്നും സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം യമാലും ഇനസും അച്ഛനമ്മമാരാകുന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല,
La novia de Lamine Yamal Inés García ha desatado una fuerte controversia en redes sociales tras compartir un vídeo en TikTok en el que expresa de forma clara su deseo de tener hijos 🤰🏻
— GolMania (@GolMania24) July 27, 2026
A pesar de que Lamine Yamal tiene solo 19 años mientras que ella tiene apenas 21 pic.twitter.com/ji1in2osEd
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |