ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ കഴിഞ്ഞ ദിവസമുണ്ടായ നാടകീ. സംഭവങ്ങളിൽ ഒമാനി പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിനെ ആക്രമിച്ച ഒമാനി പൈലറ്റ് തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണെന്ന് നെതന്യാഹു പറഞ്ഞു.
യോഗ്യതാ നിർണയത്തിലെ പിഴവ് കാരണമാണ് ടെൽ അവീവിലേക്കുള്ള വിമാനം പറത്താൻ അയാൾക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം അന്തർദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഒമാനി പൈലറ്റിന്റെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. വിമാനം വീഴ്ത്താനായിരിക്കാം ഒമാനി പൈലറ്റ് ശ്രമിച്ചതെന്നും കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ എന്ന് അയാൾ അലറി വിളിച്ചെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഇറാനി പൈലറ്റിന് ഇറാനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം കുറച്ചുദിവസങ്ങൾക്കകം അറിയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു. ഇറാനോ മറ്റാരെങ്കിലുമായോ ഒമാനി പൈലറ്റിന് ബന്ധമുണ്ടോ ഇല്ലയോ എന്ന് കുറച്ചുദിവസത്തിനകം വ്യക്തമാകും എന്നും അദ്ദേഹം വിശദമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |