SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

മൈക്കിൾ വാൾട്സ് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

d

വാഷിംഗ്ടൺ: മൈക്കിൾ വാൾട്സിനെ യു.എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ സൈനിക ഉദ്യോഗസ്ഥനായ വാൾട്സ് ചൈനയുടെ കടുത്ത വിമർശകനാണ്. ജോർജ്ജ് ബുഷ് ഭരണ കാലത്ത് പെന്റഗണിലും വൈറ്റ് ഹൗസിലും അദ്ദേഹം പ്രതിരോധ നയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണ്ട. രാജ്യത്തെ ബാധിക്കുന്ന സുരക്ഷാകാര്യങ്ങൾ യു.എസ് പ്രസിഡന്റിനെ അറിയിക്കുന്നത് സുരക്ഷാ ഉപദേഷ്ടാവാണ്. വിവിധ ഏജൻസികൾക്കിടയിലുള്ള കോർഡിനേഷനും നിർവഹിക്കും.

ചൈനയ്ക്ക് വെല്ലുവിളിയോ?

ഏഷ്യ-പസഫിക് മേഖലയിൽ ചൈനയുടെ പ്രവർത്തനങ്ങളിൽ വാൾട്‌സ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷം ഒഴിവാക്കുന്നതിൽ അമേരിക്കയുടെ ഇടപെടൽ വേണമെന്ന് ശക്തമായി വാദിക്കുന്നു. ഇന്ത്യ-യു.എസ് ബന്ധത്തിന് വലിയ പ്രാധാന്യം നൽകുന്ന വാൾട്സ് എന്നതാണ് ചൈനയ്ക്ക് വെല്ലുവിളിയാകുന്ന മറ്റൊരു കാര്യം. യുക്രൈന് ആയുധങ്ങൾ നൽകുന്നതിലും റഷ്യ-ഉത്തര കൊറിയ ബന്ധത്തിലും പശ്ചിമേഷ്യയിലെ യുദ്ധഭീതിയിലും ചൈനീസ് വെല്ലുവിളികളിലും വാൾട്സിന്റെ ഇടപെടൽ ഏറെ നിർണായകമാകും. അതേസമയം, പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം പുതിയ തലങ്ങളിലേയ്ക്ക് ഉയരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി മടങ്ങിയെത്തിയെത്തുന്നത് ഒട്ടുമിക്ക രാജ്യങ്ങളെയും പരിഭ്രാന്തരാക്കുമ്പോൾ ഇന്ത്യ അക്കൂട്ടത്തിലൊന്നല്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മാർക്കോ വിദേശകാര്യ

സെക്രട്ടറി

അമേരിക്കയിൽ ജനിച്ച ക്യൂബൻ വംശജനായ മാർക്കോ റൂബിയോ അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയിൽ നിന്നുള്ള യു.എസ് സെനറ്റർ ആണ്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രൈമറിയിൽ ട്രംപിനെതിരെ മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. റൂബിയോ 2011 മുതൽ യു.എസ് സെനറ്റ് അംഗമാണ്. സെനറ്റ് ഇന്റ്ലിജൻസ് കമ്മിറ്റി വൈസ് ചെയർമാനും ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗവുമാണ് റൂബിയോ.

അതേസമയം, സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോമിനെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ അടുത്ത സെക്രട്ടറിയായി തിരഞ്ഞെടുത്തതായി റിപ്പോർട്ടുണ്ട്.

ജി​ൽ​ ​ബൈ​ഡ​ന്റെ​ ​ചായ
വേ​ണ്ട​:​ ​മെ​ലാ​നി​യ​ ​ട്രം​പ്

വാ​ഷിം​ഗ്ട​ൺ​:​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ന്റെ​ ​ഭാ​ര്യ​ ​ജി​ൽ​ ​ബൈ​ഡ​ന്റെ​ ​ചാ​യ​ ​സ​ത്കാ​ര​ ​ക്ഷ​ണം​ ​നി​ര​സി​ച്ച​ ​മെ​ലാ​നി​യ​ ​ട്രം​പ്.​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​യും​ ​അ​ധി​കാ​ര​ ​കൈ​മാ​റ്റ​ത്തി​ന്റെ​യും​ ​ഭാ​ഗ​മാ​യി​ ​തു​ട​രു​ന്ന​ ​ചാ​യ​ ​സ​ൽ​ക്കാ​ര​മാ​ണ് ​മെ​ലാ​നി​യ​ ​വേ​ണ്ടെ​ന്ന് ​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​എ​ന്താ​യ​ലും​ ​ഇ​ത് ​വി​വാ​ദ​ങ്ങ​ൾ​ ​കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം,​ ​അ​തി​ന് ​ത​ക്ക​താ​യ​ ​കാ​ര​ണ​ങ്ങ​ൾ​ ​മെ​ലാ​നി​യ​ ​നി​ര​ത്തി​യ​താ​യും​ ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​ത​ന്റെ​ ​അ​ടി​വ​സ്ത്ര​ങ്ങ​ൾ​ ​സൂ​ക്ഷി​ച്ച​ ​ഇ​ട​ങ്ങ​ളി​ൽ​ ​പോ​ലും​ ​ചി​ക​ഞ്ഞ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​ജി​ല്ലി​ന്റെ​ ​ഭ​ർ​ത്താ​വ് ​ബൈ​ഡ​ൻ​ ​എ​ഫ്.​ബി.​ഐ​യെ​ ​നി​യോ​ഗി​ച്ചു​വെ​ന്ന് ​മെ​ലാ​നി​യ​ ​പ​റ​ഞ്ഞെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​നേ​ര​ത്തെ​ ​ഒ​ബാ​മ​ ​ട്രം​പി​ന് ​അ​ധി​കാ​ര​ ​കൈ​മാ​റ്റം​ ​ന​ട​ത്തി​യ​പ്പോ​ഴാ​ണ് ​അ​വ​സാ​ന​മാ​യി​ ​ഈ​ ​ച​ട​ങ്ങ് ​ന​ട​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജോ​ ​ബൈ​ഡ​ന്റെ​ ​വി​ജ​യം​ ​അം​ഗീ​ക​രി​ക്കാ​തെ,​ ​താ​നാ​ണ് ​ജ​യി​ച്ച​തെ​ന്ന് ​ട്രം​പ് ​പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ​ ​ഈ​ ​ച​ട​ങ്ങ് ​ന​ട​ന്നി​രു​ന്നി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360