SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ബന്ദികളെ രക്ഷിക്കാൻ കഴിഞ്ഞില്ല മാപ്പ് : നെതന്യാഹു

a

ടെൽ അവീവ്: ഗാസയിൽ കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബാങ്ങളോട് മാപ്പപേക്ഷിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കൊല്ലുപ്പെട്ടവരുടെ കുടുംബാങ്ങളെയും ബന്ധുക്കളെയും നേരിൽ കണ്ടാണ് നെതന്യാഹു മാപ്പ് പറഞ്ഞത്. കൊല്ലുപ്പെട്ട ആറ് ബന്ദികളിൽ ചിലരുടെ കുടുംബങ്ങളോട് താൻ സംസാരിച്ചെന്നും അവരോട് മാപ്പു ചോദിച്ചെന്നും. അവരെ രക്ഷിക്കാൻ അരികിലെത്തിയതാണെന്നും എന്നാൽ അത് വിജയിച്ചില്ല.

ഇതിന് ഹമാസ് വലിയ വില നൽകേണ്ടിവരുമെന്ന് നെതന്യാഹു തിങ്കളാഴ്ച രാത്രി ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, സമ്മർദത്തിന് വഴങ്ങി​​ല്ലെന്നും ബന്ദിമോചന കരാറിൽ ഏർപ്പെടണ​​മെങ്കിൽ ഫിലാഡൽഫി ഇടനാഴിയിൽനിന്ന് ഇസ്രായേൽ സേന പിന്മാറണ​മെന്ന ഹമാസിന്റെ നിർദേശം അംഗീകരിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. ഈജിപ്ത്- ഗാസ അതിർത്തിയിൽ ഇസ്രയേൽ സാന്നിധ്യം നിലനിർത്തി മാത്രമേ വെടിനിർത്തൽ കരാറിന് താൻ സമ്മതിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങണം എന്നാണ് ഹമാസ് മുന്നോട്ടുവെച്ച നിബന്ധന. ഫി​ല​ഡെ​ൽ​ഫി ഇ​ട​നാ​ഴി​യും നെ​റ്റ്സാ​റിം

ഇ​ട​നാ​ഴിയുമടക്കം​ ഗാസ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറാതെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നി​ല്ലെ​ന്ന് ഹ​മാ​സ് ആ​വ​ർ​ത്തി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് യു.​എ​സ് രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​തി​ർ​ന്ന ഹ​മാ​സ് നേ​താ​വ് ഖ​ലീ​ൽ അ​ൽ​ഹ​യ്യ​യു​ടെ വി​ശ​ദീ​ക​ര​ണം.

അതിനിടെ, ബ​ന്ദി മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്ത പൊ​തു​പ​ണി​മു​ട​ക്കി​ലും വ​ൻ​പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും ഇ​സ്ര​യേ​ൽ സ്തം​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ല​ട​ക്കം തി​ങ്ക​ളാ​ഴ്ച സ​ർ​വി​സ് മു​ട​ങ്ങി. വി​ദ്യാ​ല​യ​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഫാ​ക്ട​റി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വ ഭാ​ഗി​ക​മാ​യോ പൂ​​ർ​ണ​മാ​യോ പ​ണി​മു​ട​ക്കി​യ​പ്പോ​ൾ ചി​ല​യി​ട​ങ്ങ​ളി​ൽ ബ​സ്, റെ​യി​ൽ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. 11 മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് നെ​ത​ന്യാ​ഹു സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി വ​ൻ പ​ണി​മു​ട​ക്ക്. ജ​റൂ​സ​ല​മി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ടി​നു മു​ന്നി​ലും തെ​ൽ അ​വീ​വി​ൽ സൈ​നി​ക ആ​സ്ഥാ​ന​ത്തും സ​മ​ര​ക്കാ​ർ വ​ൻ റാ​ലി​ക​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്തു.

ഇ​സ്ര​യേ​ലി​ന് ​ആ​യു​ധ​ ​ക​യ​റ്റു​മ​തി​യി​ൽ​ ​നി​യ​ന്ത്ര​ണ​വു​മാ​യി​ ​യു.​കെ

ല​ണ്ട​ൻ​:​ ​ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള​ ​ആ​യു​ധ​ ​ക​യ​റ്റു​മ​തി​യി​ൽ​ ​നി​യ​ന്ത്ര​ണം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​യു.​കെ.​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​യ​മ​ങ്ങ​ൾ​ ​ലം​ഘി​ക്കാ​ൻ​ ​ഇ​സ്ര​യേ​ൽ​ ​ആ​യു​ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കു​മെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​ക​യ​റ്റു​മ​തി​യി​ൽ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ​യു.​കെ​ ​അ​റി​യി​ച്ചു.​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ,​ ​ഹെ​ലി​കോ​പ്ട​റു​ക​ൾ,​ ​ഡ്രോ​ണു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​ക​യ​റ്റു​മ​തി​യെ​ ​തീ​രു​മാ​നം​ ​ബാ​ധി​ച്ചേ​ക്കും.​ ​ആ​യു​ധം​ ​ക​യ​റ്റു​മ​തി​ ​ചെ​യ്യാ​നു​ള​ള​ 350​ ​ലൈ​സ​ൻ​സു​ക​ളി​ൽ​ 30​ ​എ​ണ്ണം​ ​റ​ദ്ദാ​ക്കു​ക​യാ​ണെ​ന്ന് ​യു.​കെ​ ​വി​ദേ​ശ​കാ​ര്യ​ ​സെ​ക്ര​ട്ട​റി​ ​ഡേ​വി​ഡ് ​ലാ​മി​ ​അ​റി​യി​ച്ചു.​ ​എ​ന്നാൽഇ​സ്ര​യേ​ലി​ന്റെ​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​അ​വ​കാ​ശ​ത്തെ​ ​യു.​കെ​ ​പി​ന്തു​ണ​യ്ക്കു​ന്നു​ ​എ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം​ ​ലൈ​സ​ൻ​സു​ക​ൾ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്യാ​നു​ള്ള​ ​യു.​കെ​ ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​ന​ത്തെ​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​ ​അ​പ​ല​പി​ച്ചു,​ ​ഇ​ത് ​ഹ​മാ​സി​നെ​ ​ധൈ​ര്യ​പ്പെ​ടു​ത്തു​ന്ന​ ​ല​ജ്ജാ​ക​ര​മാ​യ​ ​തീ​രു​മാ​ന​മാ​ണെ​ന്ന് ​നെ​ത​ന്യാ​ഹു​ ​പ​റ​ഞ്ഞു.ബ്രി​ട്ടീ​ഷ് ​ബ​ന്ദി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ത​ന്റെ​ ​രാ​ജ്യം​ ​യു​ദ്ധ​ത്തി​ലാ​ണെ​ന്നും​ ​ഗാ​സ​യി​ലെ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​വി​ജ​യി​ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​യു.​കെ​യു​ടെ​ ​ന​ട​പ​ടി​ക​ൾ​ ​ത​ട​സ​മാ​കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​'​'​ഈ​ ​ല​ജ്ജാ​ക​ര​മാ​യ​ ​തീ​രു​മാ​ന​മാ​ണെ​ന്നും​ ​ഒ​ക്‌​ടോ​ബ​ർ​ 7​-​ന് 14​ ​ബ്രി​ട്ടീ​ഷ് ​പൗ​ര​ന്മാ​രു​ൾ​പ്പെ​ടെ​ 1200​ ​പേ​രെ​ ​ക്രൂ​ര​മാ​യി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ഹ​മാ​സി​നെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള​ ​ഇ​സ്രാ​യേ​ലി​ന്റെ​ ​ദൃ​ഢ​നി​ശ്ച​യ​ത്തെ​ ​ഈ​ ​തീ​രു​മാ​ന​ത്തി​ന് ​മാ​റ്റാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​നെ​ത​ന്യാ​ഹു​ ​എ​ക്‌​സി​ൽ​ ​കു​റി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360