
കൊളംബോ: അബുദാബിയിലേക്ക് പുറപ്പെട്ട വിമാമത്തിൽ പക്ഷിയിടിച്ചതിന് പിന്നാലെ കൊളംബോയിൽ തിരിച്ചിറക്കി. കൊളംബോയിലെ ബണ്ടാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഇത്തിഹാദിന്റെ ഇ.വൈ 395 വിമാനത്തിലാണ് പക്ഷിയിടിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയായിരുന്നു പക്ഷിയിടിച്ചത്. പിന്നീട് പരിശോധനകൾ പൂർത്തിയാക്കി അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിമാമം യാത്ര തുടർന്നത്. രാവിലെ 7.45നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഉടൻ പക്ഷി ഇടിക്കുകയും തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നെന്ന് ഇത്തിഹാദ് വക്താവ് അറിയിച്ചു. യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളിൽ ഖേദിക്കുന്നുവെന്നും വിമാനക്കമ്പനിയുടെ ജീവനക്കാർ അവർക്ക് ആവശ്യമായ സഹായം ഉറപ്പുവരുത്തിയെന്നും ഇത്തിഹാദ് വക്താവ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |