SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ഇമ്രാന്റെ മോചനത്തിനായി പാകിസ്ഥാനിൽ വൻ പ്രതിഷേധം

pic

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (തെഹ്‌രീക് - ഇ - ഇൻസാഫ് ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ ജയിൽ മോചനത്തിനായി പാകിസ്ഥാനിൽ പ്രതിഷേധം ശക്തം. ഇമ്രാൻ അനുകൂലികൾ വമ്പൻ റാലി പ്രഖ്യാപിച്ചതോടെ തലസ്ഥാനമായ ഇസ്ലാമാബാദിൽ സർക്കാർ സുരക്ഷാ ലോക്ഡൗൺ ഏർപ്പെടുത്തി. ഇസ്ലാമാബാദിലേക്കുള്ള പ്രധാന ഹൈവേകൾ ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് അടച്ചു. കണ്ടെയ്നറുകൾക്ക് മുകളിലെ തുണികളും മറ്റും ഇന്നലെ രാത്രി ഇമ്രാൻ അനുകൂലികൾ തീവച്ച് നശിപ്പിച്ചു. 1,200ലേറെ പി.ടി.ഐ അംഗങ്ങൾ ഇന്നലെ അറസ്റ്റിലായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പലയിടങ്ങളിലും കണ്ണീർവാതകം അടക്കം പ്രയോഗിച്ചു. അതേ സമയം, പി.ടി.ഐ അംഗങ്ങൾ ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്നും പലരും സ്വമേധയാ അറസ്റ്റിന് മുന്നോട്ടുവരികയാണെന്നും സർക്കാർ പ്രതികരിച്ചു. സുരക്ഷാ ശക്തമാക്കി. ആയിരക്കണക്കിന് പൊലീസ്, പാരാമിലിട്ടറി ഉദ്യോഗസ്ഥരെ അധികം വിന്യസിച്ചു. ഇസ്ലാമാബാദിൽ കൂട്ടംചേരലുകൾ നിരോധിച്ചു. പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചു. ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പാർലമെന്റ്, സർക്കാർ ഓഫീസുകൾ, വിവിധ രാജ്യങ്ങളുടെ എംബസികൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഇസ്ലാമാബാദിലെ റെഡ് സോണിൽ പ്രതിഷേധം നടത്താനാണ് ഇമ്രാൻ അനുകൂലികളുടെ നീക്കം.

പ്രതിഷേധങ്ങളെ പാക് ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയാണെന്ന് പി.ടി.ഐ ആരോപിച്ചു. അഴിമതികേസിൽ അറസ്റ്റിലായ ഇമ്രാൻ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. ഇമ്രാനെതിരെയുള്ള ഭൂരിഭാഗം കേസുകളും മരവിപ്പിച്ചെങ്കിലും 2023 മേയിലെ കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ടുകൾ മുൻനിറുത്തി ജയിലിൽ നിന്ന് മോചിപ്പിച്ചിട്ടില്ല. ഇമ്രാന്റെ ഭാര്യ ബുഷ്‌റയെ അടുത്തിടെ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360