
വാഷിംഗ്ടൺ: ബ്രൂക്ക് റോളിൻസിനെ (52) യു.എസ് കാർഷിക സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് ബ്രൂക്ക്. യു.എസ് ഡൊമസ്റ്റിക് പോളിസി കൗൺസിലിന്റെ മുൻ ഡയറക്ടറാണ്. ബ്രൂക്കിന്റെ നോമിനേഷനോടെ ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. നാമനിർദ്ദേശം ചെയ്യപ്പെട്ട 15 സെക്രട്ടറിമാരുടെയും നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയതിനാൽ അംഗീകാരത്തിന് തടസമുണ്ടാകില്ല. ജനുവരി 20നാണ് ട്രംപ് അധികാരമേൽക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |