
ടെൽ അവീവ്: ഇസ്രയേലിന്റെ മദ്ധ്യ, വടക്കൻ പ്രദേശങ്ങളിൽ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ്. നിരവധി പേർക്ക് പരിക്കേറ്റു. 250 ലേറെ റോക്കറ്റുകളാണ് ഇന്നലെ ഹിസ്ബുള്ള വിക്ഷേപിച്ചത്. ഭൂരിഭാഗവും ഇസ്രയേൽ തകർത്തു. ഹൈഫയ്ക്ക് സമീപമുള്ള മിലിട്ടറി ബേസിനും അഷോദ് നാവിക താവളത്തിനും നേരെ ആക്രമണമുണ്ടായി. അതേ സമയം, ശനിയാഴ്ച ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |