
വിൽനിയസ്: ലിത്വാനിയയിലെ വിൽനിയസ് വിമാനത്താവളത്തിന് സമീപം ചരക്കുവിമാനം തകർന്നുവീണ് ജീവനക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ 4.30നായിരുന്നു സംഭവം. സ്പാനിഷ് കാർഗോ എയർലൈനായ സ്വിഫ്റ്റ്എയറിന്റെ ബോയിംഗ് 737 വിമാനം ലാൻഡിംഗിന് ഒരുങ്ങവെ റൺവേയിൽ നിന്ന് 1.3 കിലോമീറ്റർ അകലെ ഒരു വീടിന് സമീപം പതിക്കുകയായിരുന്നു. തീപിടിത്തമുണ്ടായെങ്കിലും മേഖലയിലുണ്ടായിരുന്ന 12 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. ലിത്വാനിയ അന്വേഷണം ആരംഭിച്ചു.
ജർമ്മൻ ലോജിസ്‌റ്റിക്‌സ് കമ്പനിയായ ഡി.എച്ച്.എല്ലിന് വേണ്ടിയാണ് വിമാനം പ്രവർത്തിച്ചിരുന്നത്. ജർമ്മനിയിലെ ലൈപ്‌സിഗ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ഒന്നര മണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. തകർന്ന വിമാനത്തിന് 31 വർഷം പഴക്കമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |