SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

മാനനഷ്‌ടക്കേസ്: എ.ബി.സി ന്യൂസ് ട്രംപിന് 1.5 കോടി ഡോളർ നൽകും

pic

വാഷിംഗ്ടൺ: മാനനഷ്ടക്കേസിൽ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ എ.ബി.സി ന്യൂസ്. എഴുത്തുകാരിയുമായ ഇ. ജീൻ കാരളുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസിൽ ട്രംപ് കു​റ്റക്കാരനാണെന്ന് എ.ബി.സി ന്യൂസിന്റെ ആങ്കർ ജോർജ് സ്റ്റെഫനോപോളസ് തെ​റ്റായി പറഞ്ഞതോടെ ട്രംപ് മാനനഷ്ട കേസ് ഫയൽ ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 10ന് ഒരു അഭിമുഖത്തിനിടെയാണ് ജോർജ് ആവർത്തിച്ച് പരാമർശം നടത്തിയത്. ട്രംപിന്റെ കോടതി ചെലവായ 10 ലക്ഷം ഡോളറും എ.ബി.സി ന്യൂസ് നൽകും. നൽകുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്ന പ്രസ്താവനയും എ.ബി.സി ന്യൂസ് പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

1996ൽ ന്യൂയോർക്ക് സിറ്റിയിലെ വസ്ത്രശാലയുടെ ഡ്രെസിംഗ് റൂമിൽ വച്ച് ട്രംപ് തന്നെ മാനഭംഗപ്പെടുത്തിയെന്നും പുറത്തറിയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നുമാണ് കാരൾ ആരോപിച്ചത്. കാരൾ നൽകിയ സിവിൽ കേസിൽ ട്രംപിനെതിരെ മാനഭംഗ കു​റ്റം തെളിയിക്കപ്പെട്ടില്ല.

എന്നാൽ, കാരളിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് 8.33 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. 1993 മുതൽ 2019 വരെ എൽ മാഗസിനിലെ അഡ്വൈസ് കോളമിസ്റ്റായിരുന്നു ജീൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360