SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

മതനിന്ദ: പാകിസ്ഥാനിൽ 4 പേർക്ക് വധശിക്ഷ

pic

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മതനിന്ദാപരമായ ഉള്ളടക്കം ഓൺലൈനിൽ പോസ്റ്റ് ചെയ്ത നാല് പേർക്ക് വധശിക്ഷ വിധിച്ച് കോടതി. പ്രവാചകനെയും വിശുദ്ധ ഖുറാനെയും അപകീർത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതിന് ഒരു സ്വകാര്യ സംഘടനയാണ് ഇവർക്കെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് പൊലീസ് മൊബൈലുകൾ അടക്കം പിടിച്ചെടുത്ത് തെളിവുകൾ കോടതിയിൽ ഹാജരാക്കി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ശിക്ഷിക്കപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു. പാകിസ്ഥാനിൽ മതനിന്ദയുടെ പേരിൽ വധശിക്ഷ വിധിക്കുന്നത് ആദ്യമല്ല. മതനിന്ദയുടെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങളും രാജ്യത്ത് സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360