SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

വടക്കൻ ഗാസ തുറന്ന് ഇസ്രയേൽ

pic

ടെൽ അവീവ്: വടക്കൻ ഗാസയിലേക്ക് മടങ്ങാൻ പാലസ്തീനികൾക്ക് അനുവാദം നൽകി ഇസ്രയേൽ. ശനിയാഴ്ച മോചിപ്പിക്കേണ്ടിയിരുന്ന അർബൽ യഹൂദ് (29) എന്ന യുവതി അടക്കം ആറ് ഇസ്രയേലി ബന്ദികളെ വ്യാഴം,​ ശനി ദിവസങ്ങളിലായി വിട്ടയയ്ക്കുമെന്ന് ഹമാസിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് നടപടി.

ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.30ന് ഗാസ-ഇസ്രയേൽ അതിർത്തിയിൽ നിന്ന് മെഡിറ്ററേനിയൻ കടൽ വരെ നീളുന്ന നെറ്റ്‌സാരിം ഇടനാഴി ഇസ്രയേൽ തുറന്നതോടെ 2,​00,000 പേരാണ് ആദ്യത്തെ രണ്ട് മണിക്കൂറിൽ കാൽനടയായി വടക്കൻ ഗാസയിലേക്ക് കടന്നത്. വാഹനങ്ങളിൽ വരുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ.

 8 ബന്ദികൾ കൊല്ലപ്പെട്ടു

19നാണ് ഗാസയിൽ ആറാഴ്ച നീളുന്ന വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. 33 ബന്ദികളെ മോചിപ്പിക്കുമെന്നാണ് ഹമാസിന്റെ പ്രഖ്യാപനം. ഇതിൽ 7 പേരെ ഇതുവരെ മോചിപ്പിച്ചു. ശേഷിക്കുന്ന 26 ബന്ദികളുടെ ലിസ്റ്റിലുള്ള 8 പേർ ഇതിനോടകം കൊല്ലപ്പെട്ടവരാണെന്ന് ഇസ്രയേൽ ഇന്നലെ അറിയിച്ചു. ഇതിനിടെ,​ ലെബനൻ അതിർത്തിയിലെ ഇസ്രയേൽ-ഹിസ്ബുള്ള വെടിനിറുത്തൽ ഫെബ്രുവരി 18 വരെ നീട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360