
സിയോൾ: ദക്ഷിണ കൊറിയയിൽ ആദ്ധ്യാപികയുടെ കുത്തേറ്റ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. ഡെയ്ജിയോണിലെ എലമെന്ററി സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് നാടുനെ നടുക്കിയ സംഭവം അരങ്ങേറിയത്. വൈകുന്നേരമാണ് സ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ കുഞ്ഞിനെ കുത്തേറ്റ് അവശനിലയിൽ കണ്ടെത്തിയത്. സമീപത്ത് തന്നെ കഴുത്തിലും കൈയിലും കുത്തേറ്റ നിലയിൽ അധ്യാപികയെയും കണ്ടെത്തിയിരുന്നു. രണ്ടാളെയും ഉടൻ ആശുപത്രിയൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ആക്രമിച്ചത് താൻ തന്നെയാണെന്ന് അദ്ധ്യാപിക കുറ്റ സമ്മതം നടത്തി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
റിപ്പോർട്ടുകൾ അനുസരിച്ച് അദ്ധ്യപിക വിഷാദത്തിന് ചികിത്സയിലായിരുന്നു. എന്നാൽ 6 മാസത്തെ ലീവ് തേടിയിരുന്നു. എന്നാൽ 20 ദിവസം ലീവ് നൽകിയ ശേഷം അവർ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അദ്ധ്യാപികയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാലുടനെ ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |