SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ഷി ജിൻപിങുമായി സംസാരിച്ചു, നമ്മൾ തമ്മിൽ നല്ല ബന്ധം: ട്രംപ്

a

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനാരോഹണത്തിന് ശേഷം താൻ ചൈനീസ് പ്രസിഡന്റ് ഷി ജിൺപിങ്ങുമായി ഫോണിൽ സംസാരിച്ചെന്ന് ഡൊണൾഡ് ട്രംപ്. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ഷി ജിന്‍പിങ്ങുമായി സംസാരിച്ചോ എന്ന ചോദ്യത്തിനാണ് താൻ സംസാരിച്ചെന്നും വളരെ നല്ല വ്യക്തിബന്ധമാണ് ഷിയ്ക്കും തനിക്കും തമ്മിലുള്ളതെന്നും ട്രംപ് പറഞ്ഞത്. സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങളോ എപ്പോഴാണ് സംസരിച്ചതെന്നോ വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. വ്യാപാരത്തീരുവ, സൈബര്‍ സുരക്ഷ, തായ്‌വാന്‍, ഹോങ്‌കോങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് യു.എസ്.-ചൈന ബന്ധം വഷളായിയിരിക്കുന്ന സമയത്താണ് ഷിയുമായി സംസാരിച്ചെന്ന ട്രംപിന്റെ സ്ഥിരീകരണം എന്നതും ശ്രദ്ധേയമാണ്. എന്നാൽ യു.എസ്.-ചൈന വ്യാപാരപ്രതിസന്ധി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഷിയുമായി സംസാരിക്കാന്‍ തനിക്ക് തിടുക്കമില്ലെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360