
റോം: അനധികൃത കുടിയേറ്രക്കാരെ യു.എസ് കൂട്ടത്തോടെ നാടുകടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. നിയമവിരുദ്ധയുടെ പേരിൽ ആളുകളെ നിർബന്ധിച്ച് നാടുകടത്തുന്നത് അവരുടെ ആത്മാഭിമാമത്തെ ബാധിക്കുമെന്നും ഇത് മോശമായി അവസാനിക്കുമെന്നും മുന്നറിയിപ്പ് നൽകി. യു. എസ് ബിഷപ്പുമാർക്കുള്ള പ്രത്യേക കത്തിലാണ് വിമർശനം.കൊടും പട്ടിണിയും അരക്ഷിതാവസ്ഥയും ചൂഷണവും പ്രകൃതി ദുരന്തവും കാരണം രക്ഷതേടി വന്നവരെ നാടുകടത്തുന്നത് അന്തസ്സിന് മുറിവേൽപിക്കും. അവരെ ദുർബലരും പ്രതിരോധിക്കാൻ കഴിയാത്തവരുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 8,000 ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിലരെ നാടുകടത്തി, മറ്റുള്ളവരെ ഫെഡറൽ ജയിലുകളിലും മറ്റുള്ളവരെ ക്യൂബയിലെ ഗ്വാണ്ടനാമോ ബേ നേവൽ ബേസിലാണ് പാർപ്പിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |