
വാഷിംഗ്ടൺ: ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ നൽകിയിരുന്ന 21 മില്യൺ ഡോളർ ധനസഹായം നിറുത്തലാക്കിയതിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ' ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ നൽകുന്നത് എന്തിനാണ് ? അവരുടെ കൈവശം ധാരാളം പണമുണ്ട്. തങ്ങളെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ."- ട്രംപ് പ്രതികരിച്ചു. അതേ സമയം, ഇന്ത്യയേയും അവരുടെ പ്രധാനമന്ത്റിയെയും താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യു.എസിൽ സർക്കാർ ചെലവ് കുറയ്ക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്മിഷനായ 'ഡോഷ്" ആണ് ഇന്ത്യയിൽ സന്നദ്ധ സംഘടനകൾക്ക് നൽകിവന്ന ഫണ്ട് നിറുത്താൻ നിർദ്ദേശിച്ചത്. വോട്ടിംഗ് പ്രോത്സാഹിപ്പിക്കാനെന്ന പേരിലെ ഫണ്ട് സംഘടനകൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഫണ്ട് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നതിനു തുല്യമാണെന്നും രാജ്യവിരുദ്ധമാണെന്നും ബി.ജെ.പി വിമർശിച്ചിരുന്നു. ഫണ്ടിന് അനുമതി നൽകിയെന്ന പേരിൽ കോൺഗ്രസിനെതിരെയും ബി.ജെ.പി രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |