SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

പാകിസ്ഥാൻ യാത്ര: മുന്നറിയിപ്പുമായി യു.എസ്

pic

വാഷിംഗ്ടൺ: പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്ന പൗന്മാർക്ക് മുന്നറിയിപ്പുമായി യു.എസ്. തീവ്രവാദവും സായുധ സംഘങ്ങളുടെ ആക്രമണ സാദ്ധ്യതയും കണക്കിലെടുത്ത് യാത്ര പുനഃപരിശോധിക്കണമെന്ന് യു.എസ് സ്​റ്റേ​റ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട നിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി, നിയന്ത്രണ രേഖ, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൻഖ്വ മേഖലകളിലേക്കുള്ള യാത്രയ്‌ക്കെതിരെയാണ് മുന്നറിയിപ്പ്. പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങളുണ്ടാകുന്ന മേഖലയാണ് ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360