SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

റഷ്യൻ ആക്രമണം: യുക്രെയിനിൽ 3 മരണം

pic

കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. റഷ്യയിൽ നിന്ന് വന്ന 147 ഡ്രോണുകളിൽ 97 എണ്ണം വെടിവച്ചിട്ടെന്ന് യുക്രെയിൻ സൈന്യം അറിയിച്ചു.

അതേ സമയം, യുക്രെയിൻ രാജ്യത്തേക്ക് വിക്ഷേപിച്ച 60 ഡ്രോണുകളെ തകർത്തെന്നും ആക്രമണത്തിനിടെ കാറിന് തീപിടിച്ച് ഒരാൾ കൊല്ലപ്പെട്ടെന്നും റഷ്യ അറിയിച്ചു. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ റഷ്യയ്ക്കു മേൽ സമ്മർദ്ദം ശക്തമാക്കണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അഭ്യർത്ഥിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയിൻ, യു.എസ് ഉദ്യോഗസ്ഥരുടെ സമാധാന ചർച്ച ഇന്നലെ സൗദി അറേബ്യയിൽ ചേർന്നിരുന്നു.

ഇന്ന് റഷ്യൻ ഉദ്യോഗസ്ഥരുമായി യു.എസ് പ്രതിനിധികൾ ചർച്ച നടത്തും. 30 ദിവസത്തെ വെടിനിറുത്തൽ എന്ന യു.എസ് നിർദ്ദേശം യുക്രെയിൻ നേരത്തെ അംഗീകരിച്ചിരുന്നു. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇത് തള്ളി. പകരം യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് താത്കാലികമായി നിറുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360