SignIn
Kerala Kaumudi Online
Monday, 21 September 2026 9.40 AM IST

റഷ്യയിൽ വീണ്ടും ഭൂചലനം

pic

മോസ്കോ: റഷ്യയിലെ കുറിൽ ഐലൻഡ്സിന് കിഴക്ക് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.50ന് ഭൗമോപരിതലത്തിൽ നിന്ന് 32 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടമോ ഇല്ല. കഴിഞ്ഞ ബുധനാഴ്ച റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ കാംച‌റ്റ്‌ക ഉപദ്വീപിന് സമീപം കടലിനടിയിൽ ഭൂകമ്പമുണ്ടായത് റഷ്യ, ജപ്പാൻ, യു.എസ് തീരങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിക്കാൻ ഇടയാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360