SignIn
Kerala Kaumudi Online
Saturday, 23 May 2026 9.03 AM IST

ലുഹാൻ‌സ്‌‌കിൽ യുക്രെയിൻ ആക്രമണം: 4 മരണം  39 കുട്ടികൾക്ക് പരിക്ക്

f

കീവ്: റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയിനിലെ ലുഹാൻസ്ക് മേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 39 കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ കുട്ടികളുടെ ഹോസ്റ്റലിന് നേരെ യുക്രെയിൻ ഡ്രോൺ ആക്രമണമുണ്ടാകുകയായിരുന്നെന്ന് റഷ്യ പറയുന്നു. 14നും 17നും ഇടയിൽ പ്രായമുള്ള 86 കുട്ടികളാണ് ഈ സമയം ഹോസ്റ്റലിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടത് കുട്ടികളാണോ ജീവനക്കാരാണോയെന്ന് വ്യക്തമല്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ യുക്രെയിൻ പ്രതികരിച്ചിട്ടില്ല. റഷ്യ- യുക്രെയിൻ പോരാട്ടം ശക്തമായി തുടരുന്ന പ്രദേശമാണ് ലുഹാൻസ്‌ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360