SignIn
Kerala Kaumudi Online
Saturday, 23 May 2026 9.03 AM IST

ടെൻഷൻ സഹിക്കാൻ വയ്യ ! 'ട്രംപി'ന്റെ ഭാരം കുറയുന്നു

pic

ധാക്ക: ജിഞ്ചർ നിറത്തിലെ അതേ തലമുടി, അതേ ഹെയർ സ്റ്റൈൽ,​ അതേ ഗൗരവം ... പേര് ഡൊണാൾഡ് ട്രംപ് ! കാര്യം ബംഗ്ലാദേശിലെ സെലിബ്രിറ്റിയായെങ്കിലും കടുത്ത ടെൻഷനിലാണ് ഈ ആൽബിനോ (വെളുത്ത നിറത്തിലുള്ളത്) പോത്ത്. സമ്മർദ്ദം കാരണം ആശാന്റെ ഭാരം കുറ‌ഞ്ഞുവരികയാണത്രെ. യു.എസ് പ്രസിഡന്റ് ട്രംപുമായി സാമ്യമുണ്ടെന്ന പേരിൽ അടുത്തിടെയാണ് ഈ പോത്ത് ഇന്റർനെറ്റിൽ തരംഗമായത്. താരമായതോടെ 'ട്രംപിനെ' കാണാൻ ധാക്കയ്ക്ക് കിഴക്കുള്ള നാരായൺഗഞ്ചിലെ ഫാമിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. സെൽഫിയെടുക്കാൻ തിരക്കോട് തിരക്ക്. എന്നാൽ ഇതെല്ലാം നാല് വയസുള്ള പാവം ട്രംപിനെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്ന് മാത്രമല്ല ഭാരം കുറയാനും തുടങ്ങിയെന്ന് ഉടമകൾ പറയുന്നു. 680 കിലോഗ്രാം ഭാരമുണ്ടായിരുന്നു ട്രംപിന്.

എന്നാൽ എത്ര ഭാരം കുറഞ്ഞുയെന്ന് ഉടമ വ്യക്തമാക്കുന്നില്ല. എന്തായാലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേ സമയം,​ ഈദ് പ്രമാണിച്ച് കിലോയ്ക്ക് 550 ടാക്ക നിരക്കിൽ ട്രംപിനെ ഇതിനോടകം വിറ്റുകഴിഞ്ഞെന്നും ട്രംപിനെ പിരിയുന്നതിൽ വിഷമമുണ്ടെന്നും ഫാം ഉടമ പറയുന്നു. എപ്പോഴും സുന്ദരൻ ആയി കാണാൻ ദിവസം നാല് തവണ കുളിപ്പിച്ച് തലമുടി ചീകിയൊതുക്കാറുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേരുള്ള 750 കിലോയിലേറെ ഭാരമുള്ള ഈ ഫാമിലെ മറ്റൊരു പോത്തും സ്റ്റാറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360