
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭാ (യു.എൻ) യോഗത്തിൽ കാശ്മീർ പരാമർശം നടത്തിയ പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യ പരാമർശങ്ങൾ വേണ്ട എന്ന് ഇന്ത്യയുടെ യു.എൻ സ്ഥിരം പ്രതിനിധി പി. ഹരീഷ് താക്കീത് നൽകി. പാകിസ്ഥാൻ വ്യാജ പരാമർശങ്ങളാൽ യു.എൻ വേദിയെ ദുരുപയോഗം ചെയ്യുന്നെന്നും ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ കാശ്മീർ വിഷയം ഉന്നയിക്കാൻ ശ്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |