
ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഇന്നലെ നടന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റും ഇടതുനേതാവുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയും എതിരാളി ഫ്ലാവിയോ ബൊൽസൊനാരോയും തമ്മിൽ ശക്തമായ മത്സരമാണുണ്ടായത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.30നാണ് വോട്ടെടുപ്പ് അവസാനിച്ചത്. പിന്നാലെ വോട്ടെണ്ണൽ തുടങ്ങി. ഈമാസം 4ന് നടന്ന ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ 47.03 ശതമാനം വോട്ടുമായി ഫ്ലാവിയോ ആണ് മുന്നിലെത്തിയത്. ലൂല 45.16 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തായി. തീവ്ര വലതുപക്ഷ സെനറ്റ് അംഗമായ ഫ്ലാവിയോ, മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുടെ മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |