
കാൻബെറ: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ സ്‌കൂബാ ഡൈവിംഗിനിടെ യുവാവിനെ സ്രാവ് കടിച്ചുകൊന്നു. ഇന്നലെ രാവിലെ അൽബനിക്ക് സമീപം മൈക്കൽമാസ് ദ്വീപിന് സമീപമായിരുന്നു സംഭവം. 15 അടിയോളം നീളമുള്ള സ്രാവാണ് 35കാരനായ യുവാവിനെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തകർ ഇയാളെ കരയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും മരിച്ചു. ഇതോടെ ഇക്കൊല്ലം ഓസ്ട്രേലിയൻ തീരത്ത് സ്രാവിന്റെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |