
ടെൽ അവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ളാ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേലി യുദ്ധവിമാനങ്ങൾ ദാഹിയേ മേഖലയിൽ ബോംബിട്ടു. 2 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ വടക്കൻ പ്രദേശത്തേക്ക് ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിന്റെ തിരിച്ചടിയാണിതെന്ന് ഇസ്രയേൽ പ്രതികരിച്ചു. മാർച്ച് 2 മുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,590 കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |