SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.07 AM IST

എസ്.ഐ.ആർ: മനുഷ്യ ചങ്ങല സംഘടിപ്പിച്ച് സി.പി.ഐ

d

ന്യൂഡൽഹി: എസ്.ഐ.ആർ പിൻവലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ ഡൽഹിയിൽ മനുഷ്യച്ചങ്ങല. സി.പി.ഐ ആസ്ഥാനമായ അജയ് ഭവനിൽനിന്ന് ഐ.ടി.ഒ വരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ പങ്കെടുത്തു. ജന്തർ മന്ദർ വീണ്ടും തുറന്നുകൊടുക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. വോട്ടവകാശവും അനീതിക്കെതിരെ ശബ്ദമുയർത്താനുള്ള അവകാശവും നിഷേധിക്കപ്പെടുമ്പോൾ ജനാധിപത്യം നിലനിൽക്കില്ലെന്നും പാർട്ടി വ്യക്തമാക്കി. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അമർജീത് കൗർ, പി. സന്തോഷ് കുമാർ എം.പി, രാമകൃഷ്ണ പാണ്ഡ, ഡോ. ഗിരീഷ് ശർമ, ആനി രാജ, കെ. പ്രകാശ് ബാബു, കെ. രാമകൃഷ്ണ, എം.പി പി.പി. സുനീർ, ഡൽഹി സംസ്ഥാന സെക്രട്ടറി പ്രൊഫ. ദിനേശ് വർണിഷി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360