SignIn
Kerala Kaumudi Online
Tuesday, 27 October 2026 5.43 PM IST

അഞ്ച് ഓവറിൽ 100 റൺസ്,​ തീപ്പൊരിയായി വൈഭവും അഭിഷേകും; ലോക റെക്കോർഡ് തകർത്ത് ഇന്ത്യ

abhishek-sharma
അഭിഷേക് ശർമ, വൈഭവ് സൂര്യവംശി

വെല്ലിംഗ്ടൺ: ട്വന്റി20 ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ടീം. ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ അഞ്ച് ഓവറിൽ 100 റൺസ് പിന്നിട്ടാണ് ഇന്ത്യ ചരിത്രം കുറിച്ചത്. അഭിഷേക് ശർമയുടെയും വൈഭവ് സൂര്യവംശിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ കുതിപ്പിന് കരുത്തായത്. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ തുടക്കം മുതൽ ആക്രമണാത്മകമായ ബാറ്റിംഗാണ് പുറത്തെടുത്തത്. ന്യൂസിലൻഡ് ബൗളർമാർക്ക് ഒരവസരവും നൽകാതെ ഇരുവരും റൺസ് വാരിക്കൂട്ടി.

അഭിഷേക് ശർമയുടെ ബാറ്റിൽനിന്ന് തുടക്കംമുതൽ റൺമഴയായിരുന്നു. വെറും 15 പന്തിൽ താരം അ‌ർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഇന്ത്യൻ ടീമിന്റെ ആദ്യ 50 റൺസ് വെറും 2.2 ഓവറിലാണ് പിറന്നത്. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചറി നേട്ടങ്ങളിൽ ഒന്നാണിത്. ഇതോടെ പപ്പുവ ന്യൂ ഗിനിയയും റൊമാനിയയും പങ്കിട്ടിരുന്ന ലോക റെക്കോർഡിനൊപ്പമെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു.ടെസ്റ്റ് പദവിയിലുള്ള രാജ്യങ്ങൾക്കിടയിൽ ഏറ്റവും വേഗത്തിൽ 50 റൺസ് നേടുന്ന ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയുമായിരുന്നു ഇതിന് മുമ്പ് ഈ നേട്ടത്തിൽ മുന്നിലുണ്ടായിരുന്നത്.

ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടീം ഏറ്റവും വേഗത്തിൽ 100 റൺസ് നേടുന്ന ലോക റെക്കോർഡാണിത്. ഇതിനുമുമ്പ് 2021ൽ സെർബിയക്കെതിരെ 5.2 ഓവറിൽ 100 റൺസ് നേടിയ റൊമാനിയയുടെ പേരിലായിരുന്നു റെക്കോർഡ്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ വെസ്റ്റ് ഇൻഡീസിനെതിരെ 5.3 ഓവറിൽ 100 റൺസ് നേടിയ ദക്ഷിണാഫ്രിക്കയായിരുന്നു വേഗമേറിയ ടീം. എന്നാൽ അഭിഷേകിന്റെയും വൈഭവിന്റെയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഈ രണ്ട് റെക്കോർഡുകളും ഇന്ത്യ മറികടന്നു.

English Summary

India's cricket team set a new T20 International world record against New Zealand, reaching 100 runs in just five overs during the third match. Explosive batting by Abhishek Sharma, who scored a 15-ball half-century, and Vaibhav Suryavanshi propelled India to this historic feat, also achieving the fastest 50 runs by a Test-playing nation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA T20 WORLD RECORD, INDIA VS NEW ZEALAND 3RD T20I, 100 RUNS IN FIVE OVERS, VAIBHAV SOORYAVANSHI, ABHISHEK SHARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360