
സോൾ: മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് (65) 30 വർഷം ജയിൽ ശിക്ഷ വിധിച്ച് ദക്ഷിണ കൊറിയൻ കോടതി. ബോധപൂർവം പ്രകോപനം സൃഷ്ടിക്കാൻ വേണ്ടി 2024ൽ ഉത്തര കൊറിയയിലേക്ക് സൈനിക ഡ്രോൺ കടന്നുകയറ്റത്തിന് ഉത്തരവിട്ടെന്ന കുറ്റത്തിനാണ് ശിക്ഷ. മുൻപ്രതിരോധ മന്ത്രി കിം യോംഗ്- ഹ്യൂനും 30 വർഷം ജയിൽ ശിക്ഷ വിധിച്ചു. 2024 ഡിസംബറിൽ രാജ്യത്ത് അപ്രതീക്ഷിത പട്ടാള നിയമം പ്രഖ്യാപിച്ച കേസിൽ യൂനിന് നേരത്തെ ജീവപര്യന്തം തടവും 7 വർഷം അധിക ജയിൽവാസവും വിധിച്ചിരുന്നു.
അന്വേഷണവും അറസ്റ്റും തടസ്സപ്പെടുത്താൻ ശ്രമിച്ചു, കലാപത്തിന് ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ യൂനിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത്. ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചെങ്കിലും യൂൻ പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ടു. തുടർന്ന് ഭരണഘടനാ കോടതി യൂനിനെ പുറത്താക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |