SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.29 AM IST

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

-sophie-adenot-
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്ന സോഫി അഡെനോട്ട് ചിത്രം: ഇൻസ്റ്റഗ്രാം

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ യാത്രികയായ സോഫി അഡെനോട്ടാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.ഭൂമിയിൽ വർഷങ്ങളായി താൻ പരിശീലിച്ച യോഗ ബഹിരാകാശ നിലയത്തിലെ പ്രത്യേക സാഹചര്യത്തിൽ വിജയകരമായി മാറ്റിയെടുത്തിരിക്കുകയാണ് സോഫി. 'തിരക്കുപിടിച്ച ഒരു ദിവസത്തിന് ശേഷം മനസിന് ശാന്തി ലഭിക്കാൻ ബഹിരാകാശ നിലയത്തിൽ എല്ലാ ദിവസവും രാത്രി 30 മിനിട്ട് ഞാൻ 'യിൻ യോഗ' ചെയ്യാറുണ്ട്'- വീഡിയോയുടെ അടിക്കുറിപ്പിൽ സോഫി കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ ഇതിനോടകം വൈറലാണ്.

-sophie-adenot-
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്ന സോഫി അഡെനോട്ട് ചിത്രം: ഇൻസ്റ്റഗ്രാം

സാധാരണ യോഗാമുറകളിൽ നിന്നും വ്യത്യസ്തമായി ദീർഘനേരം നീണ്ടുനിൽക്കുന്ന സാവധാനത്തിലുള്ള സ്‌ട്രെച്ചിംഗ് രീതികളാണ് യിൻ യോഗയിലുള്ളത്. എന്നാൽ ഭൂമിയെപോലെ ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് ഇത്തരം യോഗകൾ ചെയ്യുന്നത് ഒട്ടും എളുപ്പമല്ല. ഭാരമില്ലായ്‌മ കാരണം ശരീരത്തിന് സ്വാഭാവികമായി ലഭിക്കുന്ന പിടിത്തം ബഹിരാകാശത്ത് കിട്ടുകയില്ല. അത് പരിഹരിക്കാൻ ബഹിരാകാശ നിലയത്തിലെ ഭിത്തിയിലെ പിടിവള്ളികളും കാലുകൾ ഉറപ്പിച്ചു നിർത്തുന്ന സംവിധാനങ്ങളും വയറിന്റെ കരുത്തുമാണ് സോഫി ഉപയോഗിക്കുന്നത്. ബഹിരാകാശത്ത് യോഗ ചെയ്യുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ ഉടൻ പുറത്തുവിടുമെന്നും സോഫി അറിയിച്ചു.

2001ന് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ ഫ്രഞ്ച് വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇ.എസ്.എ) സഞ്ചാരിയാണ് സോഫി അഡെനോട്ട്. ഫ്രഞ്ച് വ്യോമ സേനയിലെ മുൻ ഹെലികോപ്‌റ്റർ പൈലറ്റും എഞ്ചിനീയറുമാണ് സോഫി. നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-12 ദൗത്യത്തിന്റെ ഭാഗമായാണ് നിലവിൽ സോഫി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) സേവനം അനുഷ്ഠിക്കുന്നത്.

A post shared by Sophie Adenot (@soph_astro)


English Summary

European Space Agency astronaut Sophie Adenot shared a viral video demonstrating her adapted yoga practice aboard the International Space Station. She performs Yin Yoga nightly for mental peace, utilizing wall grips and core strength to navigate zero gravity. Adenot, the first French woman in space since 2001, successfully tailored her Earth-based routine to the unique orbital environment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPACE STATION, ESA, LATESTNEWS, YIN YOGA, YOGA IN SPACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360