ടോക്കിയോ: ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോയിൽ ശക്തമായ ഭൂചലനം. റിക്ടടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും അടിയന്തര ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ ഒരു മീറ്റർ (3.28 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടന്നാണ് മുന്നറിയിപ്പ്.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിതാമസിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുമാമോട്ടോയ്ക്ക് പുറമെ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകളിലും സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മനുഷ്യജീവന് പ്രാധാന്യം നൽകണമെന്നും അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്നും ജപ്പാൻ പ്രധാനമന്ത്രി തനെ തകയ്ച്ചി അധികൃതർക്ക് നിർദേശം നൽകി. ഭൂചലനത്തെ തുടർന്ന് നിലവിൽ ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
A powerful 7.1 magnitude earthquake struck Kumamoto on Japan's Kyushu island, prompting authorities to issue a tsunami warning for coastal areas. Tsunami waves of up to one meter are anticipated. The Japanese Prime Minister urged officials to prioritize human life. No casualties or significant damage have been reported so far, with authorities closely monitoring the situation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |