SignIn
Kerala Kaumudi Online
Wednesday, 17 June 2026 8.31 AM IST

ഇറാൻ - യു.എസ് കരാർ : പരസ്പര വിരുദ്ധം വാക്കും നീക്കവും

pic

 നെതന്യാഹുവിനെ തള്ളി ട്രംപ്

ടെഹ്റാൻ: പശ്ചിമേഷ്യൻ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കാനുള്ള ഇടക്കാല സമാധാന കരാറിൽ​ ​ഇ​റാ​നും​ ​യു.​എ​സും​ ഡി​ജി​റ്റ​ലാ​യി​ ​ഒ​പ്പി​ടുകയും സൈനിക നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ,നിർണായകമായ പല വിഷയങ്ങളിലും ഇറാനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരസ്പര വിരുദ്ധമായ പ്രസ്താവനകൾ തുടരുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു. വെ​ള്ളി​യാ​ഴ്ച​ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ​ കരാറിന്റെ ഔദ്യോഗിക ഒപ്പിടൽ ചടങ്ങിന് ശേഷം കരാറിലെ വ്യവസ്ഥകൾ പരസ്യമാക്കുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തത വരും.

അതിനിടെ,ലെബനന്റെ കാര്യത്തിൽ നെതന്യാഹു ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ട്രംപ് ജി 7 ഉച്ചകോടിക്കിടെ കുറ്റപ്പെടുത്തി. ലെബനനിൽ ഒരുപാട് പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ കാര്യം ഇനി സിറിയ കൈകാര്യം ചെയ്യട്ടെ. സിറിയൻ പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറാ അക്കാര്യത്തിൽ കൂടുതൽ ഫലപ്രദമായിരിക്കും - ട്രംപ് വിമർശിച്ചു. ലെബനനിൽ ഇസ്രയേൽ സൈന്യം തുടരുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. തീവ്രത കുറഞ്ഞെങ്കിലും തെക്കൻ ലെബനനിൽ ഇപ്പോഴും ഏറ്റുമുട്ടലുകൾ തുടരുന്നുണ്ട്.

ഇറാൻ പറയുന്നത്


 ഇറാന്റെ പുനർ നിർമ്മാണത്തിനും സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നതിനും യു.എസ് പ്രതിജ്ഞാബദ്ധം

 ഹോർമുസിൽ കപ്പലുകളുടെ സുരക്ഷിത സഞ്ചാരത്തിന് ഇറാനും ഒമാനും ചേർന്ന് നടപടികൾ ഉറപ്പാക്കും. സർവീസ് ചാർജ് ഈടാക്കും

 ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നത് കരാറിലെ അവിഭാജ്യ ഘടകം. ഇസ്രയേൽ ഇതു പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് യു.എസ്

ട്രംപ് പറയുന്നത്


 ഇറാന് പണം നൽകില്ല. ഉപരോധ ഇളവ് ഉടനടിയുണ്ടാകില്ല. ഇറാന്റെ പ്രകടനത്തെ അനുസരിച്ചാകും

 ഹോർമുസ് ഭാഗികമായി തുറന്നു. കരാർ ഒപ്പിട്ടാൽ ഉടൻ പൂർണമായി തുറക്കും (നിയന്ത്രണം ആർക്കെന്ന് ട്രംപ് പറഞ്ഞിട്ടില്ല). ഹോർമുസിൽ ടോൾ പിരിക്കില്ല

 ലെബനനിൽ നിന്നുള്ള ഇസ്രയേൽ സൈനിക പിന്മാറ്റം കരാറിന്റെ ഭാഗമല്ല.

ഹോർമുസ് കടന്ന്

7 കപ്പലുകൾ

 ഹോർമുസ് ഭാഗികമായി തുറന്നെങ്കിലും തിങ്കളാഴ്ച മുതൽ ഹോർമുസ് കടന്നത് ഏകദേശം 7 കപ്പലുകൾ മാത്രം

 ആദ്യം കടന്നത് ഇന്ത്യൻ എൽ.എൻ.ജി ടാങ്കർ 'ദിശ'

 ഹോർമുസ് കടന്നവയിൽ മൂന്ന് ഇറാനിയൻ എണ്ണ ടാങ്കറുകളുമുണ്ടെന്ന് റിപ്പോർട്ട്.

 ഹോർമുസിലെ കപ്പൽ ഗതാഗതവും ഊർജ്ജ കയറ്റുമതിയും പഴയപടിയാകാൻ ആഴ്ചകളോളം വേണ്ടിവരും

ഇടിഞ്ഞ്

എണ്ണ വില


ബ്രെന്റ് ക്രൂഡ് വില ബാരലിന് 79.90 ഡോളറായി. മാർച്ച് ആദ്യത്തിന് ശേഷം ഇത്രയും ഇടിവ് ആദ്യം.

പോരാട്ടം അവസാനിപ്പിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇടക്കാല കരാർ. എന്നാൽ,യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള അന്തിമ കരാർ രൂപപ്പെട്ടിട്ടില്ല.

- മസൂദ് പെസഷ്‌കിയാൻ,

പ്രസിഡന്റ്, ഇറാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360