
മോസ്‌കോ: റഷ്യയിലെ എണ്ണ റിഫൈനറികളിൽ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. ബാഷ്‌കോർട്ടോസ്ഥാൻ, യാരോസ്ലാവ് എന്നിവിടങ്ങളിലുള്ള രണ്ട് റിഫൈനറികളാണ് ഇന്നലെ പുലർച്ചെ ആക്രമിക്കപ്പെട്ടത്. എണ്ണ സംഭരണ ടാങ്കുകളിൽ തീപിടിത്തമുണ്ടായി. നാല് പേർക്ക് പരിക്കേറ്റു. കരിങ്കടലിൽ റഷ്യൻ എണ്ണക്കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായി. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട 605 യുക്രെയിൻ ഡ്രോണുകളെ തകർത്തെന്ന് റഷ്യ അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |