SignIn
Kerala Kaumudi Online
Tuesday, 08 September 2026 6.12 AM IST

യുദ്ധക്കളത്തിലിറങ്ങാൻ ചൈനയുടെ യന്ത്രമനുഷ്യർ!

d

ബീജിംഗ്: ഹ്യൂമനോയിഡ് റോബോട്ടുകളെ (മനുഷ്യ രൂപമുള്ള റോബോട്ടുകൾ) യുദ്ധരംഗത്ത് ഉപയോഗിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങൾ ശക്തമാക്കി ചൈനീസ് സൈന്യം. നിലവിൽ സായുധ റോബോട്ടുകളെ ചൈനീസ് സൈനിക യൂണിറ്റുകളിൽ വിന്യസിക്കുകയോ അതിനുള്ള ഭാവി പദ്ധതി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ,പ്രദർശനങ്ങളിൽ അടക്കം അവതരിപ്പിച്ച അത്യാധുനിക റോബോട്ടുകളുടെ സാങ്കേതികവിദ്യകളെ തന്ത്രപരമായ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെ കുറിച്ച് ചൈന ചർച്ച ചെയ്യുന്നുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അടുത്തിടെ ബീജിംഗിൽ നടന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിൽ വളരെ കൃത്യതയോടെ പ്രവർത്തിക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ചിരുന്നു. ഓട്ടത്തിൽ ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ ലോക റെക്കാഡ് റോബോട്ട് മറികടന്നത് വാർത്തയായിരുന്നു.

ഈ റോബോട്ടുകളിലെ ചലനശേഷി, ഭൂപ്രകൃതി എന്നിവ മാപ്പ് ചെയ്യാനുള്ള അത്യാധുനിക ഡേറ്റ കളക്ഷൻ സംവിധാനങ്ങളെ പഠനവിധേയമാക്കാൻ ജൂണിൽ സൈന്യം 3 ലക്ഷം ഡോളർ വകയിരുത്തിയെന്നും പറയുന്നു. അമേരിക്കൻ സൈന്യവും ഇത്തരം ഗവേഷണങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ട് മുമ്പ് പുറത്തുവന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360