
ഏഥൻസ്: ഗ്രീസ് തീരത്ത് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി ഒരു മരണം. കാണാതായ 25 പേർക്കായി മെഡിറ്ററേനിയൻ കടലിൽ ഗ്രീക്ക് കോസ്റ്റ് ഗാർഡ് തെരച്ചിൽ തുടരുന്നു. 51 പേരെ രക്ഷിച്ചു. ഇന്നലെ ഗാവ്‌ഡോസ് ദ്വീപിന് സമീപമായിരുന്നു സംഭവം. കിഴക്കൻ ലിബിയയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പരിധിയിലധികം ആളുകൾ കയറിയതും മോശം കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |