
ലോസ് ആഞ്ചലസ് : 78 -ാമത് എമ്മി പുരസ്‌കാര വേദിയിൽ ചരിത്രം കുറിച്ച് വെൽഷ് നടൻ മാത്യു റീസും അമേരിക്കൻ നടി ജീൻ സ്മാർട്ടും. കോമഡി വിഭാഗത്തിലും (വിഡോസ് ബേ) ലിമിറ്റഡ് / ആന്തോളജി വിഭാഗത്തിലും (ദ ബീസ്റ്റ് ഇൻ മീ) മികച്ച നടനുള്ള പുരസ്കാരങ്ങൾ മാത്യു സ്വന്തമാക്കി. ഒരേ വേദിയിൽ വച്ച് മികച്ച നടനുള്ള രണ്ട് എമ്മി പുരസ്കാരങ്ങൾ നേടുന്ന ആദ്യ നടനാണ് അദ്ദേഹം. തുടർച്ചയായ അഞ്ചാം തവണയും കോമഡി വിഭാഗത്തിൽ മികച്ച നടിയായി ജീൻ സ്മാർട്ടിനെ (ഹാക്ക്സ്) തിരഞ്ഞെടുത്തു. എമ്മി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഭിനയ പുരസ്കാരങ്ങൾ നേടുന്ന നാല് അഭിനേതാക്കളിൽ ഒരാളാണ് ജീൻ (8 എമ്മികൾ). മികച്ച സീരീസ് അടക്കം 14 എമ്മികൾ നേടി 'വിഡോസ് ബേ' കോമഡി വിഭാഗത്തിൽ റെക്കാഡിട്ടു.
പ്രധാന പുരസ്കാരങ്ങൾ
ഡ്രാമാ വിഭാഗം- സീരീസ്: ദ പിറ്റ്. നടൻ: നോവ വൈലി (ദ പിറ്റ്). നടി: റിയ സീഹോൺ (പ്ലൂരിബസ്).
ലിമിറ്റഡ്/ആന്തോളജി വിഭാഗം - സീരീസ്: ഡി.ടി.എഫ് സെന്റ് ലൂയീസ്. നടി: സാലി ഫീൽഡ് (റിമാർക്കബ്ലി ബ്രൈറ്റ് ക്രീച്ചേഴ്സ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |