ഓള് ഒരു ഫാന്റസിയാണ് : ഷാജി എൻ.കരുൺ

പ്രത്യേക ലേഖകൻ | Sunday 18 November 2018 2:35 AM IST

shaji-n-karun-

ഇത്ത​വ​ണത്തെ​ ​ഇ​ന്ത്യ​യു​ടെ​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​യി​ലെ​ ​ഉ​ദ്​ഘാ​ട​ന​ ​ചി​ത്രം​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ൻ​ ​ഷാ​ജി.​എ​ൻ.​ക​രു​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്ത് ​എ.​വി.​അ​നൂ​പ് ​നി​ർ​മ്മി​ച്ച​ ​'​ഓ​ള് "ആ​ണ്. ​കൊ​ൽ​ക്ക​ത്ത​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​ഈ​ ​ചി​ത്രം​ ​മി​ക​ച്ച​ ​പ്രേ​ക്ഷ​കാ​ഭി​പ്രാ​യ​വും​ ​നി​രൂ​പ​ക​ ​പ്ര​ശം​സ​യും​ ​ നേ​ടി.​ ​ഓ​ളി​നെ​ക്കു​റി​ച്ച് ​സം​വി​ധാ​യ​ക​ൻ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​സം​സാ​രി​ച്ചു.

എ​ന്താ​ണ് ​ ഒാ​ളി​ന്റെ​ ​പ്ര​മേ​യം?

'ഒാ​ള് ​"ഒ​രു​ ​ഫാ​ന്റ​സി​ ​ചി​ത്ര​മാ​ണ്. ​എ​ല്ലാ​ ​മ​നു​ഷ്യ​രും​ ​മൃ​ഗ​ങ്ങ​ളും​ ​ഒ​ക്കെ​ ​സ്വ​പ്‌​നം​ ​കാ​ണും.​ ​ന​ല്ല​ ​സ്വ​പ്‌​നം​ ​കാ​ണു​ന്ന​വ​രെ​ ​ന​ന്മ​യു​ള്ള​ ​വ്യ​ക്തി​ക​ളാ​യി​ട്ടാ​ണ് ​ ഞാ​ൻ​ ​കാ​ണു​ന്ന​ത്.​ ​അ​ത് ​അ​വ​രു​ടെ​ ​സ്വ​ഭാ​വ​ത്തെ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​രാ​ത്രി​ ​കി​ട​ന്നു​റ​ങ്ങു​മ്പോ​ൾ​ ​കാ​ണു​ന്ന​ ​സ്വ​പ്‌​നം.​ ​പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് ​മാ​റും.​ ​പ​ണ്ടു​ ​ക​ണ്ടി​രു​ന്ന​ ​നി​റ​മു​ള്ള​ ​സ്വ​പ്‌​ന​ങ്ങ​ൾ​ ​പി​ന്നീ​ട് ​ക​ണ്ടെ​ന്ന് ​വ​രി​ല്ല.​ ​ചി​ല​ർ​ക്ക് ​സ്വ​പ്‌​ന​ങ്ങ​ൾ​ ​ന​ഷ്ട​പ്പെ​ടു​ക​യും​ ​ചെ​യ്യാം.​ ​സ്വ​പ്‌​ന​മി​ല്ലെ​ങ്കി​ലും​ ​ന​ല്ല​ ​വ്യ​ക്തി​യാ​യി​ ​ജീ​വി​ച്ച് ​മു​ന്നോ​ട്ട് ​പോ​കാ​നാ​കും.​ ​സ്വ​പ്‌​നം​ ​ന​ല്ല​താ​ണ്.​ ​യാ​ഥാ​ർ​ത്ഥ്യ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​നി​ൽ​ക്ക​ലാ​ണ​ത്.​ ​മ​ല​യാ​ള​സി​നി​മ​ ​ആ​ ​മേ​ഖ​ല​യി​ലേ​ക്ക് ​തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ​ക​രു​തു​ന്നി​ല്ല.


യാ​ഥാ​ർ​ത്ഥ്യം​ ​പ്ര​തീ​ക്ഷാ​ ​നി​ർ​ഭ​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണോ​ ​ മ​നു​ഷ്യ​ർ​ ​ഫാ​ന്റ​സി​യി​ൽ​ ​അ​ഭ​യം​ ​തേ​ടു​ന്ന​ത് ?

ശ​രി​ക്കും​ ​ഫാ​ന്റ​സി​ ​വ​ന്നി​ട്ടു​ള്ള​ത് ​വി​ശ​പ്പി​ൽ​ ​നി​ന്നാ​ണ്,​​ ​ദാ​രി​ദ്ര്യ​മ​നു​ഭ​വി​ച്ച​വ​ർ.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ ലാ​റ്റി​ന​മേ​രി​ക്ക​ൻ​ ​സാ​ഹി​ത്യ​മെ​ടു​ത്താ​ൽ​ ​ അ​ത് ​പ്ര​ക​ട​മാ​ണ്.​ ​മാ​ർ​കേ​സി​ന്റെ​ ​ര​ച​ന​യെ​ടു​ത്താ​ലും​ ​ഒ​രു​പാ​ട് ​ഫാ​ന്റ​സി​യു​ണ്ട്,​ ​മാ​ജി​ക്കു​ണ്ട്.​ ​മാ​ജി​ക്കി​നേ​ക്കാ​ൾ​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​അ​വ​സ്ഥാ​വി​ശേ​ഷം​ ​ഫാ​ന്റ​സി​ക്കു​ണ്ട്.​ ​എ​ന്തു​കൊ​ണ്ട് ​ മ​ല​യാ​ള​ ​സി​നി​മ​ ​അ​ത് ​ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.​ ​ഏ​താ​നും​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ന്നി​ട്ടു​ണ്ട്,​ ​ഭാ​ർ​ഗ​വി​നി​ല​യം,​ ​മൈ​ ​ഡി​യ​ർ​ ​കു​ട്ടി​ച്ചാ​ത്ത​ൻ,​ ​പ​ദ്മ​രാ​ജ​ന്റെ​ ​ഞാ​ൻ​ ​ഗ​ന്ധ​ർ​വ​ൻ​ ​ഒ​ക്കെ​പ്പോ​ലെ.


ഫാ​ന്റ​സി​യെ​ ​ കാ​ര്യ​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​സി​നി​മ​യാ​ണോ​ ​ ഒാ​ള്?​ ​മു​ഖ്യ​പ്ര​മേ​യം​ ​എ​ന്താ​ണ് ?

ജി​പ്‌​സി​യാ​യി​ട്ടു​ള്ള​ ​ ഒ​രു​ ​പെ​ൺ​കു​ട്ടി.​ ​സ്വ​ത്വ​മി​ല്ലാ​തെ​ ​അ​ല​ഞ്ഞു​തി​രി​യു​ന്ന​ ​കു​ട്ടി.​ ​അ​തി​നെ​ ​കു​റേ​പ്പേ​ർ​ ​ബ​ലാ​ത്‌​സം​ഗം​ ​ചെ​യ്‌​തി​ട്ട് ​അ​ത് ​മ​റ​ച്ചു​വ​യ്‌​ക്കാ​ൻ​ ​കാ​യ​ലി​ൽ​ ​കെ​ട്ടി​ത്താ​ക്കു​ന്നു.​ ​കാ​യ​ലി​ന്റെ​ ​സ്ഥ​ല​മാ​ണ് ​കേ​ര​ളം.​ ​ഇ​ത്ര​യ​ധി​കം​ ​കാ​യ​ലു​ക​ളു​ള്ള​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​ക​ട​ലി​നെ​ക്കു​റി​ച്ചു​വ​ന്ന​തു​പോ​ലെ​ ​സി​നി​മ​ ​വ​ന്നി​ട്ടി​ല്ല.​ ​എ​ഴു​ത്തു​ക​ളി​ൽ​പ്പോ​ലും​ ​കാ​യ​ൽ​ ​വ​ന്നി​ട്ടി​ല്ല.​ ​ഒ​രു​ ​ഛാ​യാ​ഗ്ര​ഹ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​കാ​യ​ലി​ന്റെ​ ​പ്ര​കൃ​തി​ ​എ​ന്നെ​ ​ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​പെ​ൺ​കു​ട്ടി​യെ​ ​കെ​ട്ടി​ത്താ​ക്കു​ന്ന​ ​സ്ഥ​ലം​ ​നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് ​ മു​മ്പ് ​ മ​റ​ഞ്ഞു​പോ​യ​ ​ബു​ദ്ധ​ആ​രാ​ധ​നാ​ല​യ​മാ​ണ്.​ ​ കേ​ര​ള​ത്തി​ൽ​ ​ബു​ദ്ധി​സ്റ്റ് ​സെ​ന്റി​ൽ​മെ​ന്റു​ക​ൾ​ ​ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു.​ ​ഇൗ​ ​പെ​ൺ​കു​ട്ടി​ക്ക് ​പൂ​ർ​ണ​ച​ന്ദ്ര​നി​ലേ​ ​പു​റം​ലോ​കം​ ​കാ​ണാ​ൻ​ ​ക​ഴി​യൂ.​ ​ബു​ദ്ധ​മ​ത​ത്തി​ൽ​ ​പൂ​ർ​ണ​ച​ന്ദ്ര​ൻ​ ​പ്ര​ധാ​ന​ഘ​ട​ക​മാ​ണ്.​ ​അ​ങ്ങ​നെ​ ​ഇ​യാ​ളെ​ ​കാ​ണു​ന്നു.​ ​അ​വ​ളു​ടെ ​ ​മ​ന​സി​ൽ​ ​ഒ​ളി​പ്പി​ച്ചു​വ​ച്ച,​ ​അ​വ​ളു​ടെ​ ​സ്നേ​ഹ​ത്തി​ന്റെ​ ​മു​ഖം,​ ​അ​വ​ൾ​ ​ആ​ർ​ക്കു​വേ​ണ്ടി​ ​ജീ​വി​ച്ചു​വോ​ ​ആ​ ​മു​ഖം​ ​അ​വ​നി​ൽ​ ​കാ​ണു​ക​യാ​ണ്.​ ​പെ​യി​ന്റ​റാ​കാ​ൻ​ ​അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ ​ആ​ളാ​ണ് ​അ​വ​ൻ.​ ​എ​ന്റെ​ ​സ്വ​പ്‌​നം​ ​നി​ന​ക്ക് ​ പെ​യി​ന്റ് ​ചെ​യ്തു​ ​ത​രാ​ൻ​ ​പ​റ്റു​മോ​യെ​ന്ന് ​ പെ​ൺ​കു​ട്ടി​ ​അ​യാ​ളോ​ട് ​ ചോ​ദി​ക്കു​ക​യാ​ണ്.​ ​ആ​ദ്യം​ ​അ​യാ​ൾ​ ​പേ​ടി​ച്ചു​പോ​കും.​ ​പ്രേ​ത​വും​ ​യ​ക്ഷി​യു​മൊ​ക്കെ​ ​ഉ​ണ്ടെ​ന്ന് ​അ​വി​ടെ​ ​ക​ഥ​ക​ളു​ണ്ട്.​ ​ക്ര​മേ​ണ​ ​അ​യാ​ൾ​ ​ആ​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​പ്രേ​മ​ത്തി​ലാ​കും.​ ​മ​റ്റു​ള്ള​വ​രു​ടെ​ ​പെ​യി​ന്റു​ക​ൾ​ ​കോ​പ്പി​ ​ചെ​യ്‌​ത് ​ടൂ​റി​സ്റ്റു​ക​ൾ​ക്ക് ​വി​റ്റി​രു​ന്ന​ ​അ​യാ​ൾ​ ​ന​ല്ല​ ​ഒ​രു​ ​പെ​യി​ന്റ​റാ​കു​ന്നു.


ഇൗ​ ​പെ​ൺ​കു​ട്ടി​ ത​ന്നെ​ ​ഒ​രു​ ​ഫാ​ന്റ​സി​ ​അ​ല്ലേ ?

വെ​ള്ള​ത്തി​ന്റെ​ ​ അ​ടി​യി​ൽ​ ​സം​സാ​രി​ക്കാ​ൻ​ ​പ​റ്റു​ന്ന​ത് ​ഒ​രു​ ​ഫാ​ന്റ​സി​യാ​ണ്.​ ​ഇൗ​ ​പെ​ൺ​കു​ട്ടി​യെ​ ​ര​ക്ഷി​ക്കു​ന്ന​ത് ​ആ​ ​ ആ​രാ​ധാ​നാ​ല​യ​ത്തി​ലെ​ ​ഒ​രു​ ​പു​രോ​ഹി​ത​യാ​ണ്.​ 10​ ​പൂ​ർ​ണ്ണ​ച​ന്ദ്ര​നാ​ണ് ​ഒ​രു​ ​ഗ​ർ​ഭ​കാ​ല​യ​ള​വ്.​ ​ആ​ ​കു​ട്ടി​ ​ജ​നി​ക്കു​ന്ന​തോ​ടെ​ ​ആ​ ​പു​രോ​ഹി​ത​ ​നി​ർ​വാ​ണ​ത്തി​ലേ​ക്കു​ ​പോ​വു​ക​യാ​ണ്.​ ​ ഇ​തൊ​രു​ ​പ്ള​റ്റോ​ണി​ക് ​ലൗ​വാ​ണ്.​ ​ഫി​സി​ക്ക​ൽ​ ​ലൗ​വ​ല്ല, ​കാ​ണാ​തെ​ ​സ്നേ​ഹി​ക്കു​ക.​ ​ആ​യി​ര​ത്തി​ ​ഒ​ന്ന് ​രാ​വു​ക​ളും​ ​ന​മ്മു​ടെ​ ​ഗ​സ​ലു​ക​ളു​മൊ​ക്കെ​ ​പ്ള​റ്റോ​ണി​ക് ​സിം​ബ​ലാ​ണ്.​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യും​ ​അ​യാ​ളെ​ ​അ​തു​വ​രെ​ ​സ്നേ​ഹി​ച്ചി​രു​ന്നി​ല്ല.​ ​അ​യാ​ൾ​ ​ബോം​ബെ​യി​ൽ​ ​പോ​കു​ന്നു,​ ​പ​ണ​ക്കാ​ര​നാ​കു​ന്നു.​ ​ബോം​ബെ​യി​ൽ​ ​ചെ​ല്ലു​മ്പോ​ൾ​ ​ഇ​യാ​ളോ​ട് ​സ്നേ​ഹം​ ​കാ​ണി​ക്കു​ന്ന​വ​രോ​ട് ​ഇ​യാ​ൾ​ക്ക് ​അ​ടു​പ്പ​മാ​കു​ന്നു.​ ​ആ​ ​പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ​വി​ചാ​രി​ക്കു​ന്നു.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പേ​ര് ​മാ​യ​യെ​ന്നാ​ണ്.


ആ​രാ​ണ് ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ?

പെ​യി​ന്റ​റാ​യി​ ​ഷെ​യി​ൻ​ ​നി​ഗ​വും​ ​പെ​ൺ​കു​ട്ടി​യാ​യി​ ​എ​സ്‌​ത​റു​മാ​ണ്.​ ​എ​നി​ക്കൊ​രു​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​മു​ഖ​ച്ഛാ​യ​യും​ ​നി​ഷ്‌​ക്ക​ള​ങ്ക​ത​യും​ ​വേ​ണ​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​എ​സ്‌​ത​ർ​ ​വ​ന്ന​ത്.


ജ​ല​ത്തി​ലെ​ ​ചി​ത്രീ​ക​ര​ണം​ ​എ​ളു​പ്പ​മാ​യി​രു​ന്നോ ?

ഇ​ത് ​ മു​ഴു​വ​ൻ​ ​സ്റ്റു​ഡി​യോ​യി​ൽ​ ​പു​ന​ർ​നി​ർ​മ്മി​ച്ചാ​ലേ​ ​വ​ർ​ത്ത​മാ​നം​ ​പ​റ​യാ​ൻ​ ​പ​റ്റു​ക​യു​ള്ളൂ.​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ഗ്രീ​ൻ​ ​ഫോ​ർ​മാ​റ്റി​ട്ടി​ട്ട് ​മ​റ്റെ​ല്ലാം​ ​വ​ര​ച്ച് ​ത്രീ​ഡി​ ​ഫോ​മി​ൽ,​ ​മ​ത്സ്യം,​ ​വെ​ള്ളം,​ ​കു​മി​ള​ക​ൾ,​ ​മ​ത്സ്യം​ ​ഒാ​ടു​ന്ന​വി​ധം,​ ​വെ​ള്ള​ത്തി​ന്റെ​ ​അ​ടി​യൊ​ഴു​ക്ക് ​ഇ​ങ്ങ​നെ​ ​വ​ള​രെ​ ​പ്ര​യാ​സ​പ്പെ​ട്ടു.


കാ​മ​റ​?​
എം.​ജെ.​ ​രാ​ധാ​കൃ​ഷ്‌​ണ​നാ​ണ്.​ ​പി​റ​വി​യി​ൽ​ ​എ​ന്റെ​ ​സ്റ്റി​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​ ​വ​ന്ന​താ​ണ്.


ക​ഥ​ ​ ടി.​ഡി​ .​ രാ​മ​കൃ​ഷ്‌​ണ​ന്റെ​യാ​ണോ?

അ​ല്ല.​ ​എ​ന്റെ​ ​സി​നി​മ​ക​ളു​ടെ​യെ​ല്ലാം​ ​ക​ഥ​ ​എ​ന്റേ​തു​ത​ന്നെ​യാ​ണ്.​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം​ ​ടി.​ഡി.​ ​രാ​മ​കൃ​ഷ്‌​ണ​നാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA