തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ മേയ് 28 മുതൽ ജൂൺ ആറു വരെ നടക്കും. ജൂൺ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.
പരമാവധി മൂന്നു വിഷയങ്ങൾക്കു വരെ സേ പരീക്ഷ എഴുതാം. മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |