
അവതരിപ്പിക്കുന്നത് ആര്യ
ജയറാമും സിമ്രാനും ആദ്യമായി നായകനും നായികയുമാകുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രം എസ്.വൈ. ഗൗതമരാജ് സംവിധാനം ചെയ്യുന്നു.ചെന്നൈയിൽ ചിത്രത്തിന്റെ പൂജയോടെ തുടക്കം കുറിച്ചു. തൊണ്ണൂറുകളിലെയും ടു കെയിലെയും ജെൻസികളെയും ഒന്നിപ്പിക്കുന്ന ചിത്രം വൈറ്റ് കാർപെറ്റ് ഫിലിംസും റെഡാക്ടഡ് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.
നടൻ ആര്യയുടെ ദ ഷോ പീപ്പിൾ ആണ് ചിത്രം അവതരിപ്പിക്കുന്നത്. കമൽഹാസൻ ചിത്രം പഞ്ചതന്ത്രത്തിൽ ജയറാമും സിമ്രാനും ഒരുമിച്ചതാണ്. എന്നാൽ ചിത്രത്തിൽ ജയറാമിന്റെ നായിക ഉർവശിയും കമൽഹാസിന്റെ നായിക സി മ്രാനും ആയിരുന്നു.അതേസമയം അന്യഭാഷകളിൽ സജീവമാണ് ജയറാം. പരിമള ആന്റ് കോയ്ക്കുശേഷം തമിഴിൽ ജയറാം നായകനാവുന്ന ചിത്രമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |