
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന" കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ പങ്ക് സംബന്ധിച്ച എസ്.ഐ.ടി റിപ്പോർട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറി മിൻഹാജ് അലത്തിന് കൈമാറി.അജിത്കുമാറിൻ്റെയും, ഡി.ജി.പിയുടെയും വിശദീകരണം സഹിതമാണ് റിപ്പോർട്ട് . അട്ടിമറിയിൽ പങ്കില്ലെന്നും, കേസ് ഡയറിയടക്കം തിരുത്താൻ ആരോടും നിർദ്ദേശിച്ചിട്ടില്ലെന്നും അജിത് വിശദീകരിച്ചിട്ടുണ്ട്. അജിത്തിനെതിരായ നടപടി സർക്കാരിന് തീരുമാനിക്കാമെന്നാണ് റിപ്പോർട്ടിൽ ഡി.ജി.പിയുടെ ശുപാർശ. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. സർക്കാരാണ് തുടർ നടപടികൾ തീരുമാനിക്കുക. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത്കുമാർ രക്ഷാപ്രവർത്തന കേസ് ആദ്യം അന്വേഷിച്ച സംഘത്തെ വിളിച്ചു വരുത്തി കണ്ടതിന്റെ തെളിവുകൾ എസ്.ഐ.ടി ഹാജരാക്കിയിട്ടുണ്ട്.
അട്ടിമറിയുടെ തെളിവിന് വിശദാന്വേഷണം
അന്വേഷണം അട്ടിമറിച്ചതിന്റെ തെളിവുള്ളതായി സൂചനയില്ല. ഇവരോട് കേസ് ഡയറി തിരുത്താനോ. തെളിവുകൾ ഒഴിവാക്കാനോ നിർദ്ദേശിച്ചതിനും തെളിവില്ലെന്നാണ് സൂചന. അജിത്തിലേക്ക് നീളുന്ന വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിൽ സസ്പെൻഷനിലേക്ക് പോവുമോയെന്നത് കണ്ടറിയണം. ഡി.ജി.പി തലത്തിൽ വിശദാന്വേഷണം നിർദ്ദേശിക്കാം. തൃശൂർ പൂരം അട്ടിമറിയിൽ അജിത്തിനെതിരേ ത്രിതല അന്വേഷണത്തിന് തീരുമാനിച്ചിരുന്നു. എസ്.ഐ.ടി റിപ്പോർട്ടിൽ ലഘു വിശദീകരണമാണ് അജിത് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |