SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.45 AM IST

ഓണക്കാലത്ത് കയർമേഖലയ്ക്ക് ആശ്വാസമായി സർക്കാർ സഹായം

aa

ആലപ്പുഴ: കയർ സംഘങ്ങളിലെ ജീവനക്കാർക്ക് 2000 രൂപയുടെ ധനസഹായമുൾപ്പെടെ കയർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 53.48 കോടിയുടെ ധനസഹായം കയർ വ്യവസായത്തിന് ഉണർവേകും. കയർ വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രത്യേക താൽപ്പര്യമെടുത്താണ് പദ്ധതികൾ പ്രഖ്യാപിച്ചത്.

100ൽ താഴെ തൊഴിലാളികളുള്ള കയർ സംഘങ്ങളിലെ തൊഴിലാളികൾക്കാണ് 2,000 രൂപ ഓണം എക്സ്ഗ്രേഷ്യ ആനുകൂല്യം ലഭിക്കുക. 500 ക്വിന്റലിൽ താഴെ പ്രതിവർഷ ഉൽപ്പാദനം നടത്തിയ കയർപിരി സംഘങ്ങളിലെ 5,000 തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കും. കയർപിരി മേഖലയിലെ 500ൽ അധികം സംഘങ്ങളുടെ പ്രവർത്തനത്തിനും കയർ മേഖലയുടെ പുനരുജ്ജീവനത്തിനുമുള്ള വിവിധ പദ്ധതികൾക്കാണ് ധനസഹായം അനുവദിച്ചത്.

പദ്ധതികളും സഹായവും

(തുക കോടിയിൽ )

കയർ സംഘങ്ങൾക്ക്........................................ 5.33

(പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ്

ഇൻസെന്റീവ് സ്കീം പ്രകാരം)

കയർ ഫെഡിന് ..................................................34.79

(കയർ ഉൽപ്പന്നങ്ങളുടെ

വിലസ്ഥിരത പദ്ധതി പ്രകാരം)

കയർ തൊഴിലാളികൾക്ക്

വേതന സഹായം ........................................6

കയർ തൊഴിലാളികളുടെ

ക്ഷേമ പദ്ധതിക്ക്........................................1.30

കയർ തൊഴിലാളികൾക്കുള്ള

എക്സ്ഗ്രേഷ്യ............................................1

കയർ സംഘങ്ങളുടെ

പ്രവർത്തന മൂലധനം..............................4.56

ഫോംമാറ്റിക്സ് ഇന്ത്യാ ലിമിറ്റഡിനും

കയർ സംഘങ്ങൾക്കും...................................48.87 ലക്ഷം

(വിപണി വികസനത്തിന്)

``ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള ധനസഹായമാണിത്. കയർകോർപ്പറേഷനും കയർഫെഡിനും കുടിശികയുടെ പകുതി ഇപ്പോൾ ലഭ്യമാകും. മന്ത്രിയുടെയും എം.പിയുടെയും പ്രത്യേക താൽപ്പര്യമാണ് ഫണ്ട് അനുവദിക്കാൻ കാരണം. കയർമേഖലയെ കരകയറ്റാനുള്ള പദ്ധതികൾ കൂടി നടപ്പാകുന്നതോടെ പ്രതിസന്ധികൾക്ക് പരിഹാരമാകും

- ആർ. രാജേന്ദ്രപ്രസാദ്,​ പ്രസിഡന്റ്,​

കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA