
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളുടെ ജാമ്യഹർജി കൂടി കോടതി തള്ളി. വഞ്ചിയൂർ അമ്പലമുക്ക് മാടൻ കോവിലിനു സമീപം രേവന്ത്, ആറ്റുകാൽ പാടശ്ശേരി രാമചന്ദ്രനിലയത്തിൽ വിജയ് എന്നിവരുടെ ജാമ്യഹർജിയാണ് തള്ളിയത്. ഇതുവരെ 22 പ്രതികളുടെ ജാമ്യഹർജിയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.നസീറ തള്ളിയത്. പിതാവ് രാമചന്ദ്രൻ നായരെ പരിചരിക്കാൻ ജാമ്യം ആവശ്യപ്പെട്ട് ആറ്റുകാൽ കാവുവിളാകത്ത് വീട്ടിൽ ആർ. ഉണ്ണിക്കൃഷ്ണൻ ഹർജി നൽകിയിട്ടുണ്ട്. ഇത് നാളെ പരിഗണിക്കും. ഗൂഢാലോചനയിൽ പല പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാർ കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |