SignIn
Kerala Kaumudi Online
Thursday, 23 April 2026 4.44 PM IST

പണവും സ്വർണവും കണ്ടാൽ പിടി വീഴും!

Increase Font Size Decrease Font Size Print Page
p

കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് 15,000 രൂപയിലേറെ കൈയിൽ വച്ച് പുറത്തിറങ്ങിയാൽ പിടി വീഴും. ഉറവിടം സംബന്ധിച്ച രേഖ ഒപ്പമില്ലെങ്കിൽ പണം ആദായ നികുതി വകുപ്പ് കൊണ്ടു പോകും. 10 ലക്ഷത്തിന് മുകളിൽ പിടികൂടിയാൽ പണം ട്രഷറിയിലേക്ക് മാറ്റും. കള്ളപ്പണമല്ലെന്ന് തെളിയിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരികെ ലഭിക്കാൻ സമയമെടുക്കും. സ്വർണം, വെള്ളി, വിലയേറിയ ലോഹങ്ങൾ എന്നിവയും പിടി കൂടും. ഇതിനായി കൊച്ചിയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. 14 ജില്ലകളിലും നോഡൽ ഓഫീസർമാർ, 32 ദ്രുതകർമ്മ സംഘങ്ങൾ, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം നടത്തും.

.കൊച്ചി, വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങളിൽ സീ ഇന്റലിജൻസ് യൂണിറ്റുകളും നാല് വിമാനത്താവളങ്ങളിലും എയർ ഇന്റലിജൻസ് സംഘങ്ങളും പ്രവർത്തിക്കും.കൊച്ചിയിലെ ആദായനികുതി വകുപ്പ് ഓഫീസിലാണ് കൺട്രോൾ റൂം. അനധികൃത പണം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് ഡയറക്‌ടർ ജനറൽ അനുഗ്രഹ് ശ്രീവാസ്‌തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ടോൾ ഫ്രീ നമ്പർ 18004253173

മൊബൈൽ, വാട്ട്സ്ആപ്പ് 8547002030

ഇ മെയിൽ kerala.election2024@incometax.gov.in

കൊടകര പണം:

നടപടി തുടരുന്നു

രാഷ്ട്രീയ വിവാദം സൃഷ്‌ടിച്ച കൊടകര കുഴൽപ്പണക്കേസിൽ നടപടികൾ പൂർത്തിയായിട്ടില്ലെന്ന് ശ്രീവാസ്‌തവ പറഞ്ഞു. പണം പിടിച്ചെടുത്തതു സംബന്ധിച്ച റിപ്പോർട്ട് 2025 ജൂണിൽ അസസ്‌മെന്റ് ഓഫീസർക്ക് കൈമാറി. അന്തിമ തീരുമാനത്തിലെത്താൻ പരിശോധനകൾ തുടരുകയാണ്. .2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് 3.56 കോടി രൂപ കൊടകരയിൽ കാറിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത്. ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് ചെലവിന് കർണാടകത്തിൽ നിന്ന് കൊണ്ടുവന്നതാണിതെന്നായിരുന്നു ആരോപണം

TAGS: IT CONTROL ROOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.