കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവില്പന നടത്തിയ ഡെലിവറി ബോയിയെ പൊലീസ് പിടികൂടി. എറണാകുളം മട്ടാഞ്ചേരിയിൽ നിന്ന് പനയപ്പള്ളി സ്വദേശി ലിബിനാണ് പിടിയിലായത്. 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യമാണ് പൊലീസ് പിടികൂടിയത്.
ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിലാണ് ഇയാൾ മദ്യം വിറ്റിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 42 കുപ്പി മദ്യം ലിബിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
Police in Mattancherry, Ernakulam, arrested Libin, a delivery boy, for illegally selling liquor under the guise of online food delivery. Authorities seized over 21 liters of alcohol across 42 bottles from his residence, acting on a tip-off. Libin, a resident of Panayappally, faces charges as police have registered a case and initiated further proceedings.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |