SignIn
Kerala Kaumudi Online
Saturday, 27 June 2026 12.48 PM IST

പാലിയം ഇന്ത്യയുമായി സംയോജിച്ച് കർണാടക സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പാലിയേറ്റീവ് കെയർ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി പാലിയം ഇന്ത്യയുമായി ഔപചാരിക പങ്കാളിത്തത്തിന് കർണാടക സർക്കാർ. ഇക്കഴിഞ്ഞ 13ന് ബെംഗളൂരുവിലെ നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്,.എം) ഓഫീസിൽ ആരോഗ്യ-കുടുംബക്ഷേമ സേവന വകുപ്പ് പാലിയം ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ. അവിനാശ്, ആർ.ജി.യു.എച്ച്.എസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അമൃത് കദം, പാലിയം ഇന്ത്യ കർണാടക മിഷൻ ഡയറക്ടർ ഡോ. ഗോപു കൃഷ്ണൻ, ബിനോദ് ഹരിഹരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രോഗികൾക്ക് വീട്ടിൽ തന്നെ നഴ്‌സിംഗ് പരിചരണം, ടെലിമെഡിസിൻ സേവനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.വിവരങ്ങൾക്ക്:8800820322,ഇ-മെയിൽ:deepa@palliumindia.org.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARNATAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA