SignIn
Kerala Kaumudi Online
Tuesday, 01 September 2026 6.47 PM IST

കെഎസ്ആർടിസിക്ക് റെക്കോർഡ് നേട്ടം; ഓണത്തിന് കുതിച്ചുയർന്ന് വരുമാനം, യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്

READ ENGLISH VERSION
ksrtc
കെഎസ്ആർടിസി ബസ്

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആർടിസി സ്വന്തമാക്കിയത് റെക്കോർഡ് നേട്ടം. ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ നിന്ന് നേടിയത് 10.8 കോടി രൂപയാണ്. കഴിഞ്ഞ വർഷം 10.2 കോടി രൂപയായിരുന്നു കെഎസ്ആർടിസി സ്വന്തമാക്കിയിരുന്നത്. അതിനേക്കാൾ വലിയ നേട്ടമാണ് ഇത്തവണത്തേത്.

ഓണത്തിരക്ക് പ്രമാണിച്ച് 4461 സർവീസുകളാണ് ഇത്തവണ കെഎസ്ആർടിസി നടത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി കെഎസ്ആർടിസി നിരവധി അധിക സർവീസുകളും ദൂരയാത്ര സർവീസുകളും ഏർപ്പെടുത്തിയിരുന്നു. ദൂരയാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവാണ് റെക്കോർഡ് വരുമാനത്തിലേക്ക് എത്തിച്ചത്.

ചതയം ദിനത്തിൽ മാത്രം കെഎസ്ആർടിസിക്ക് 8.07 കോടി രൂപയുടെ കളക്ഷനാണ് ലഭിച്ചത്. ഈ ദിവസം മാത്രം ആകെ 22,02,992 പേരാണ് ബസുകളിൽ യാത്ര ചെയ്തത്. ഉത്രാട ദിനത്തിൽ 7.88 കോടി രൂപയും തിരുവോണ ദിനത്തിൽ 4.77 കോടി രൂപയും വരുമാനം കെഎസ്ആർടിസിക്ക് ലഭിച്ചു.

English Summary

KSRTC achieved record Onam revenue, earning 10.8 crore rupees on August 31st, exceeding last year's 10.2 crore. The corporation operated 4461 services, including numerous additional and long-distance buses, to accommodate increased passenger traffic. This record collection was bolstered by significant earnings on Chathayam (8.07 crore) and Uthradam (7.88 crore) days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC RECORD REVENUE, KSRTC ONAM COLLECTION, KERALA KSRTC, KSRTC PASSENGERS, ONAM TRAVEL KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA