SignIn
Kerala Kaumudi Online
Friday, 24 July 2026 3.46 AM IST

കെ- ടെറ്റ് ഇല്ലാത്തവർക്കും പ്രഥമാദ്ധ്യാപകരായി നിയമനം  2 വർഷത്തിനകം യോഗ്യത നേടണം

aa

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യത നേടാത്ത അദ്ധ്യാപകർക്കടക്കം പ്രഥമാദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. 220 അദ്ധ്യാപകർക്കാണ് സ്ഥാനക്കയറ്റം. ഇതിൽ കെ-ടെറ്ര് നേടാത്തവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി താത്കാലികമായാണ് നിയമനം. 2028 ഓഗസ്റ്റ് 31നകം ഇവർ യോഗ്യത നേടണം. ഇല്ലെങ്കിൽ സ്ഥാനക്കയറ്റം റദ്ദാക്കി മാതൃതസ്തികയിലേക്ക് തരംതാഴ്ത്തും.

ഈ കാലയളവിൽ അധികമായി കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരികെ ഈടാക്കും. അതിനിടെ കെ- ടെറ്റ് നേടാതെ വിരമിക്കുകയോ രാജിവയ്ക്കുകയോ ചെയ്യുന്നവർക്കും ഇതു ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. പ്രഥമാദ്ധ്യാപക നിയമനത്തിനും കെ- ടെറ്റ് യോഗ്യത സുപ്രീംകോടതി നിർബന്ധമാക്കിയിരുന്നു. സീനിയോറിറ്റി അനുസരിച്ച് നേരത്തെ തയ്യാറാക്കിയ കരട് പട്ടികയിൽ കെ- ടെറ്റ് നേടാത്ത അദ്ധ്യാപകർക്ക് പട്ടികയിൽ നിന്ന് സ്വയം ഒഴിയാൻ അവസരം നൽകിയിരുന്നു.

സത്യവാങ്മൂലം നൽകണം

1. കെ-ടെറ്റ് ഇല്ലാത്തവർ നിശ്ചിത കാലയളവിനകം യോഗ്യത നേടിയില്ലെങ്കിൽ തരംതാഴ്ത്തപ്പെടുമെന്നതടക്കം സത്യവാങ്മൂലം നൽകണം. ഇതുവാങ്ങി സേവന പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ട ചുമതല വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ്.

2. കെ- ടെറ്റ് യോഗ്യത നേടിയ ശേഷം മാത്രമേ പ്രഥമാദ്ധ്യാപക തസ്തികയിലെ പ്രൊബേഷൻ കാലയളവ് പൂർത്തീകരിക്കൂ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA