
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായിരുന്ന എൻ.ആർ.എസ്.ബാബുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് ശാന്തി കവാടത്തിലാണ് സംസ്‌കാരം. അമേരിക്കയിലുള്ള മകൻ ശങ്കരനാരായണൻ ഇന്ന് രാവിലെയെത്തും. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 9.30 ന് പട്ടം വൃന്ദാവൻ കോളനിയിലെ വസതിയിലെത്തിക്കും. 12.30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനമുണ്ടാകും. ഇവിടെ നിന്നും ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. എൻ.ആർ.എസ്.ബാബു വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ദീർഘനാളായി രോഗബാധിതനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |